തൃശങ്കു (നക്ഷത്രരാശി)
ഫലകം:Prettyurl ഫലകം:Infobox Constellation
ദക്ഷിണാർദ്ധഖഗോളത്തിലെ ഒരു നക്ഷത്രരാശിയാണ് ത്രിശങ്കു (Crux). കുരിശിന്റെ ആകൃതിയുള്ളതു കൊണ്ട് തെക്കൻ കുരിശ് എന്നും ഇത് അറിയപ്പെടുന്നു. 88 ആധുനിക നക്ഷത്രരാശികളിൽ ഏറ്റവും ചെറുതാണ് ഇത്. എങ്കിലും ഇത് വളരെ എളുപ്പത്തിൽ തിരിച്ചറിയാൻ സാധിക്കുന്ന ഒന്നാണ്. 2.8ൽ കൂടുതൽ കാന്തിമാനമുള്ള നക്ഷത്രങ്ങളാണ് ഇവ.
ചരിത്രം
ത്രിശങ്കുവിലെ തിളക്കമുള്ള നക്ഷത്രങ്ങളെ പുരാതന ഗ്രീസുകാർ ശ്രദ്ധിച്ചിരുന്നു. ടോളമി ഇതിനെ മഹിഷാസുരന്റെ ഭാഗമായാണ് കണക്കാക്കിയിരുന്നത്.[1]ഫലകം:Sfn ബി.സി.ഇ നാലാം നൂറ്റാണ്ടു വരെ ഇംഗ്ലണ്ടിൽ പോലും ഇതിനെ കണ്ടിരുന്നു. ഭൂമിയുടെ പുരസരണം മൂലം പിന്നീട് യൂറോപ്പിന്റെ വടക്കൻ പ്രദേശങ്ങളിൽ ഇതിനെ കാണാനാവാതാവുകയായിരുന്നുഫലകം:Sfn സി.ഇ നാനൂറാമാണ്ട് ആയപ്പോഴേക്കും യൂറോപ്പിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ത്രിശങ്കുവിനെ കാണാതായി. പതിനാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഡാന്റെയുടെ ഡിവൈൻ കോമഡി എന്ന കൃതിയിൽ ഇതിനെ കുറിച്ചുള്ള വിവരണങ്ങൾ ഉണ്ട്.[2] ഇത് സാങ്കല്പികവും യാദൃശ്ചികവുമാവാം എന്ന വാദവുമുണ്ട്.[3]

1455ൽ വെനീഷ്യൻ നാവികനായ ആൽവിസ് കടാമോസ്റ്റൊ ഈ നക്ഷത്രങ്ങളെ കുറിച്ച് എഴുതുകയുണ്ടായി. തെക്കൻ രഥം എന്ന പേരാണ് അദ്ദേഹം ഇതിനു നൽകിയത്. കടാമോസ്റ്റോയുടെ രേഖാചിത്രം കൃത്യതയുള്ളതായിരുന്നില്ല. ഇതിനെ ശരിയായി ചിത്രീകരിച്ച ആദ്യത്തെ യൂറോപ്യൻ ജോവോ ഫറസ് ആയിരുന്നു.[lower-alpha 1] 1500 മെയ് 1 ന് ബ്രസീലിൽ നിന്ന് പോർച്ചുഗീസ് രാജാവിന് എഴുതിയ ഒരു കത്തിൽ ഫറാസ് ഈ നക്ഷത്രസമൂഹത്തെ കുറ്ച്ച് പരാമർശിക്കുന്നുണ്ട്.[4][5]
പര്യവേക്ഷകനായ അമേരിഗോ വെസ്പുച്ചി 1501–1502 ലെ തന്റെ രണ്ടാമത്തെ യാത്രയിൽ ത്രിശങ്കുവിനെ മാത്രമല്ല അടുത്തുളള കോൾസാക്ക് നെബുലയും നിരീക്ഷിച്ചതായി കാണുന്നു.[6] ത്രിശങ്കുവിനെ ഒരു പ്രത്യേക നക്ഷത്രസമൂഹമായി വ്യക്തമായി വിവരിക്കുന്ന മറ്റൊരു ആദ്യകാല വിവരണം നൽകിയത് ഇറ്റാലിയൻ നാവികനായ ആൻഡ്രിയ കോർസാലിയാണ്.[7][8]
ത്രിശങ്കുവിനെ ഒരു പ്രത്യേക നക്ഷത്രസമൂഹമായി വേർതിരിച്ച ആദ്യത്തെ യൂറാനോഗ്രാഫർമാർ എമറി മോളിനെക്സ്, പെട്രസ് പ്ലാൻസിയസ് എന്നിവരാണ്. ഇവർ ആദ്യം ഇതിനെ ഒരു ആകാശഗോളത്തിലും പിന്നീട് ഒരു വലിയ ചുമർ മേപ്പിലും ചിത്രീകരിച്ചു. എങ്കിലും ഇതിലും ചില പിഴവുകൾ ഉണ്ടായിരുന്നു. ത്രിശങ്കുവിനെ ആദ്യമായി ശരിയായ സ്ഥാനത്ത് ചിത്രീകരിച്ചത് 1598ൽ പെട്രസ് പ്ലാൻസിയസും 1600ൽ ജോഡോക്കസ് ഹോണ്ടിയസും ആയിരുന്നു. 1603ൽ ഫ്രെഡറിക് ഡി ഹോട്മാൻ ആയിരുന്നു ത്രിശങ്കുവിനെ സെന്റോറസിൽ നിന്നും വേർതിരിച്ച് സ്വതന്ത്രമായി പട്ടികപ്പെടുത്തിയത്.[9] ഈ രാശിയെ പിന്നീട് 1624ൽ ജേക്കബ് ബാർട്ഷും 1679ൽ അഗസ്റ്റിൻ റോയറും സ്വീകരിച്ചു. തൃശങ്കുവിനെ ആദ്യമായി വേർതിരിച്ചത് റോയറാണ് എന്ന് പലയിടത്തും തെറ്റായി ഉദ്ധരിച്ചു കാണാറുണ്ട്.ഫലകം:Sfn
സവിശേഷതകൾ

മഹിഷാസുരനാൽ വലയം ചെയ്യപ്പെട്ടിരിക്കുന്ന രാശിയാണ് ത്രിശങ്കു എന്നു പറയാം. ത്രിശങ്കുവിന്റെ കിഴക്ക്, വടക്ക് പട്ഞ്ഞാറ് ഭാഗങ്ങളിലെല്ലാം അതിരിടുന്നത് മഹിഷാസുരനാണ്. തെക്കുഭാഗത്ത് മഷികം രാശിയുമാണ്. ആകാശത്തിന്റെ 68ച.ഡിഗ്രി പ്രദേശം മാത്രമാണ് ത്രിശങ്കുവിന് അനുവദിച്ചു കിട്ടിയിട്ടുള്ളത്. അതുകൊണ്ടു തന്നെ 88 നക്ഷത്രരാശികളിൽ ഏറ്റവും ചെറുതാണ് ത്രിശങ്കു.[10] "Cru" എന്ന ചുരുക്കപ്പേരാണ് അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടന അംഗീകരിച്ചിട്ടുള്ളത്.[11] ബൽജിയൻ ജ്യോതിശാസ്ത്രജ്ഞനായ യൂജീൻ ഡെൽപോർട്ട് ആണ് അതിരുകൾ നിർണ്ണയിച്ചത്. ഖഗോളരേഖാംശം 11മ. 56.13മി.നും 12മ. 57.45മി.നും ഇടയിലും അവനമനം −55.68°ക്കും −64.70°ക്കും ഇടയിലാണ് ത്രിശങ്കുവിന്റെ സ്ഥാനം.[12]
നക്ഷത്രങ്ങൾ
ത്രിശങ്കു നക്ഷത്രരാശിയിൽ ദൃശ്യകാന്തിമാനം 6.ഉം അതിൽ കൂടുതലും തിളക്കമുള്ള നക്ഷത്രങ്ങൾ 49 എണ്ണമുണ്ട്.[13] ഇതിലെ പ്രധാന നക്ഷത്രങ്ങൾ ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ എന്നിവയാണ്.
- ആൽഫ ക്രൂസിസ് : ആക്രക്സ് എന്നു പേരുള്ള ഈ നക്ഷത്രം ഭൂമിയിൽ നിന്ന് 321 പ്രകാശവർഷം അകലെയാണ്. നല്ല നീല നിറത്തിലുള്ള ഇതിന്റെ കാന്തിമാനം 0.8 ആണ്. ഇതിനോടു ചേർന്നു തന്നെ 1.8ഉം 1.3ഉം കാന്തിമാനമുള്ള രണ്ടു നക്ഷത്രങ്ങളും കാന്തിമാനം 5 ഉള്ള മറ്റൊരു നക്ഷത്രവും ഉണ്ട്. ഒരു അമേച്വർ ദൂരദർശിനി ഉപയോഗിച്ച് ഇവയെ വേർതിരിച്ചു കാണാനാവും.
- ബീറ്റ ക്രൂസിസ് : മിമോസ എന്ന ഈ ഈ നക്ഷത്രത്തിന്റെ കാന്തിമാനം 1.3 ആണ്. ഭൂമിയിൽ നിന്നും 353 പ്രകാശവർഷം അകലെയാണ് ഇതിന്റെ സ്ഥാനം. ഇതൊരു ബീറ്റ സെഫി ടൈപ് ചരനക്ഷത്രമാണ്. ഇതിന്റെ കാന്തിമാനത്തിലുള്ള വ്യതിയാനം 0.1ൽ താഴെയാണ്.ഫലകം:Sfn
- ഗാമ ക്രൂസിസ് : ഗാക്രക്സ് ഒരു ദൃശ്യഇരട്ട നക്ഷത്രമാണ്. ഇതിലെ പ്രധാന നക്ഷത്രം കാന്തിമാനം 1.6 ഉള്ള ചുവപ്പു ഭീമനാണ്.ഭൂമിയിൽ നിന്ന് 88 പ്രകാശവർഷം മാത്രം ദൂരെയുള്ള ഈ നക്ഷത്രമാണ് ഭൂമിയോട് ഏറ്റവും അടുത്ത ചുവപ്പു ഭീമൻ. രണ്ടാമത്തെ നക്ഷത്രത്തിന്റെ കാന്തിമാനം 6.5 ആണ്. ഭൂമിയിൽ നിന്നും 264 പ്രകാശവർഷമാണ് ഇതിലേക്കുള്ള ദൂരം.
- ഡെൽറ്റ ക്രൂസിസ് : ഇമായ് എന്ന ഈ നീലനക്ഷത്രം ഭൂമിയിൽ നിന്ന് ഭൂമിയിൽ നിന്ന് 345 പ്രകാശവർഷം അകലെയാണ്. ഇതിന്റെ കാന്തിമാനം 2.8 ആണ്.ഫലകം:Sfn ഇതു മറ്റൊരു ബീറ്റ സെഫി ചരനക്ഷത്രമാണ്.[10]
ഇവ നാലുമാണ് ത്രിശങ്കുവിലെ പ്രധാന നക്ഷത്രങ്ങൾ
- എപ്സിലോൺ ക്രൂസിസ് : ജിനാൻ എന്ന ഈ നക്ഷത്രം ഒരു ഓറഞ്ചുഭീമനാണ്. ഭൂമിയിൽ നിന്ന് 228 പ്രകാശവർഷം അകലെയുള്ള ഇതിന്റെ കാന്തിമാനം 3.6ആണ്.
- ലോട്ട ക്രൂസിസ് : ദൃശ്യഇരട്ടയാണിത്. ഭൂമിയിൽ നിന്നും 125 പ്രകാശവർഷം അകലെ കിടക്കുന്നു. പ്രധാന നക്ഷത്രത്തിന്റെ കാന്തിമാനം 4.6ഉം രണ്ടാമത്തേതിന്റെത് 9.5ഉം ആണ്.
- മ്യൂ ക്രൂസിസ് : ഇതും ഒരു ഇരട്ടനക്ഷത്രമാണ്. ഭൂമിയിൽ നിന്നും 370 പ്രകാശവർഷം അകലെ കിടക്കുന്നു.ഇവയുടെ കാന്തിമാനം 4.0ഉം 5.1ഉം ആണ്.ഫലകം:Sfn
തിളക്കം കൂടിയ 23 നക്ഷത്രങ്ങളിൽ 15 എണ്ണവും നീല ബി-ടൈപ്പ് നക്ഷത്രങ്ങളാണ്.[10] ആൽഫ, ബീറ്റ, ഡെൽറ്റ എന്നിവ വൃശ്ചികം-മഹിഷാസുരൻ നക്ഷത്രസംഘത്തിലെ അംഗങ്ങളാണ്. സൂര്യനോട് ഏറ്റവും അടുത്ത ഒ-ബി നക്ഷത്രസംഘമാണിത്..[14][15] ഈ സംഘത്തിലെ ഏറ്റവും കൂടുതൽ പിണ്ഡമുള്ള പ്രായം കുറഞ്ഞ നക്ഷത്രങ്ങളാണിവ. ഇവയുടെ പ്രായം ഒരു കോടി മുതൽ രണ്ടു കോടി വരെ വർഷങ്ങളാണ്.[16][17] സീറ്റ, ലാംഡ, മ്യൂ എന്നീ നക്ഷത്രങ്ങളും ഇതിൽ ഉൾപ്പെടുന്നു.[18]
ത്രിശങ്കുവിൽ ഏതാനും ചരനക്ഷത്രങ്ങളുമുണ്ട്. നഗ്നനേത്രങ്ങൾ കൊണ്ടു കാണാൻ കഴിയുന്ന സെഫീഡ ചരനക്ഷത്രങ്ങളും ഇതിൽ ഉൾപ്പെടുന്നു.
- ബി ജി ക്രൂസിസ് : 3.3428 ദിവസം കൊണ്ട് കാന്തിമാനം 5.34നും 5.58നും ഇടയിൽ മാറിക്കൊണ്ടിരിക്കുന്നു.[19]
- ടി ക്രൂസിസ് : 6.73331 ദിവസം കൊണ്ട് കാന്തിമാനം 6.32നും 6.83നും ഇടയിൽ മാറിക്കൊണ്ടിരിക്കുന്നു.[20]
- എസ് ക്രൂസിസ് : 4.68997 ദിവസം കൊണ്ട് കാന്തിമാനം 6.22നും 6.92നും ഇടയിൽ മാറിക്കൊണ്ടിരിക്കുന്നു.[21]
- ആർ ക്രൂസിസ് : 5.82575 ദിവസം കൊണ്ട് കാന്തിമാനം 6.4നും 7.23നും ഇടയിൽ മാറുന്നു.[22]
- ലാംഡ ക്രൂസിസും തീറ്റ2 ക്രൂസിസും ബീറ്റ സെഫീഡ് ചരനക്ഷത്രങ്ങളാണ്.[10]
- ബി എച്ച് ക്രൂസിസ് ഒരു മിറ ചരനക്ഷത്രമാണ്. 530 ദിവസങ്ങൾക്കിടയിൽ ഇതിന്റെ കാന്തിമാനം 6.6നും 9.8നും ഇടയിൽ മാറിക്കൊണ്ടിരിക്കുന്നു.[23] 1969ൽ ഇത് കൂടുതൽ ചുവന്നതും തിളക്കമുള്ളതുമായി മാറിയതായി കണ്ടെത്തുകയുണ്ടായി.[24]
ഗ്രഹങ്ങൾ
എച്ച് ഡി 106906 എന്ന നക്ഷത്രത്തിന് എച്ച് ഡി 106906ബി എന്ന ഗ്രഹം കണ്ടെത്തിയിട്ടുണ്ട്. ഇതു വരെ കണ്ടെത്തിയ ഗ്രഹവ്യവസ്ഥകളിൽ ഏറ്റവും വലിയ ഭ്രമണപഥമുള്ള ഗ്രഹമാണിത്.[25]
ദക്ഷിണധ്രുവം
ദക്ഷിണാർദ്ധഗോളത്തിൽ ഉത്തരാർദ്ധഗോളത്തിലേതുപോലെ എളുപ്പം ദൃശ്യമായ ധ്രുവനക്ഷത്രമില്ലാത്തതിനാൽ ഈ രാശിയിലെ നക്ഷത്രങ്ങൾ തെക്കുദിശ കണ്ടുപിടിക്കുന്നതിനായി ഉപയോഗിക്കുന്നു. ഈ രണ്ട് നക്ഷത്രങ്ങളെ യോജിപ്പിച്ച് അവയുടെയിടയിലുള്ളതിന്റെ നാലര ഇരട്ടി ദൂരം നീങ്ങിയാൽ ദക്ഷിണധ്രുവത്തിലെത്താം
ജ്യോതിശാസ്ത്രവസ്തുക്കൾ
വളരെ തെക്കുള്ള ഒരു നക്ഷത്രരാശിയായതിനാൽ ഇതിൽ മെസ്സിയർ വസ്തുക്കളൊന്നുമില്ല. ഏറ്റവും നന്നായി ദൃശ്യമാകുന്ന ഇരുണ്ട നീഹാരികയായ കോൾസാക്ക് നീഹാരിക (Coalsack Nebula) ഈ നക്ഷത്രരാശിയിലാണ്. ഇത് നഗ്നനേത്രങ്ങൾ കൊണ്ട് കാണാനാകും. NGC4755 എന്ന ഓപ്പൺ ക്ലസ്റ്ററും ഈ നക്ഷത്രരാശിയിലാണ്. ഇത് Jewel Box എന്നും അറിയപ്പെടുന്നു.
പതാകകളിൽ

ദക്ഷിണാർദ്ധഗോളത്തിലെ രാഷ്ട്രങ്ങളിൽ ഈ നക്ഷത്രരാശിക്ക് സാംസ്കാരികമായ പ്രാധാന്യമുണ്ട്. ഓസ്ട്രേലിയ, ബ്രസീൽ, ന്യൂസിലൻഡ്, പാപുവ ന്യൂ ഗിനിയ, സമോവ എന്നീ രാജ്യങ്ങളുടെ പതാകകളിൽ ഇത് പ്രത്യക്ഷപ്പെടുന്നു. ആസ്ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്തിന്റെയും കാപ്പിറ്റൽ ടെറിട്ടറി, നോർത്തേൺ ടെറിട്ടറി എന്നിവയുടെയും പതാകകളിലും അഞ്ചു നക്ഷത്രങ്ങളോടുകുടിയ കുരിശടയാളം ഉണ്ട്. ചിലിയിലെ മഗല്ലൻ പ്രവിശ്യയുടെ പതാകയിലും ബ്രസീലിന്റെ ഫുട്ട്ബോൾ ക്ലബ്ബായ ക്രൂസീറോ എസ്പോർട്ടെ ക്ലബ്ബിന്റെ കൊടിയിലും ത്രിശങ്കു ചിത്രീകരിച്ചിട്ടുണ്ട്.
അവലംബം
കുറിപ്പുകൾ
ഫലകം:ConstellationList ഫലകം:Astrostub
- ↑ ഫലകം:Cite book
- ↑ ഫലകം:Cite journal
- ↑ ഫലകം:Cite book
- ↑ ഫലകം:Cite book
- ↑ ഫലകം:Cite book
- ↑ ഫലകം:Cite book
- ↑ ഫലകം:Cite book
- ↑ ഫലകം:Cite web
- ↑ ഫലകം:Cite web
- ↑ 10.0 10.1 10.2 10.3 ഫലകം:Cite book
- ↑ ഫലകം:Cite journal
- ↑ ഫലകം:Cite journal
- ↑ ഫലകം:Cite web
- ↑ ഫലകം:Cite journal
- ↑ ഫലകം:Citation
- ↑ ഫലകം:Cite journal
- ↑ ഫലകം:Cite journal
- ↑ ഫലകം:Cite journal
- ↑ ഫലകം:Cite web
- ↑ ഫലകം:Cite web
- ↑ ഫലകം:Cite web
- ↑ ഫലകം:Cite web
- ↑ ഫലകം:Cite web
- ↑ ഫലകം:Cite journal
- ↑ ഫലകം:Cite journal
ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗുകൾ "lower-alpha" സംഘത്തിൽ ഉണ്ട്, പക്ഷേ ബന്ധപ്പെട്ട <references group="lower-alpha"/> റ്റാഗ് കണ്ടെത്താനായില്ല