ജംബുകൻ (നക്ഷത്രരാശി)

testwiki സംരംഭത്തിൽ നിന്ന്
07:15, 7 ഏപ്രിൽ 2013-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- imported>EmausBot (57 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q10519 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വഴികാട്ടികളിലേക്ക് പോവുക തിരച്ചിലിലേക്ക് പോവുക

ഫലകം:Prettyurl

ഫലകം:Infobox Constellation

ഉത്തരാർദ്ധഖഗോളത്തിലെ ഒരു നക്ഷത്രരാശിയാണ്‌ ജംബുകൻ (Vulpecula). ജായര, അയംഗിതി, ഗരുഡൻ രാശികളിലെ α നക്ഷത്രങ്ങൾ ചേർന്ന് ആകാശത്ത് നിർമ്മിക്കുന്ന ഗ്രീഷ്മ ത്രികോണത്തിന്റെ നടുവിലാണ്‌ ഇതിന്റെ സ്ഥാനം. ഇതിലെ നക്ഷത്രങ്ങളുടെ പ്രകാശമാനം വളരെ കുറവായതിനാൽ തിരിച്ചറിയാൻ വളരെ ബുദ്ധിമുട്ടായ ഒരു നക്ഷത്രരാശിയാണ്‌ ഇത്. ആകാശഗംഗ ഈ നക്ഷത്രരാശിയിലൂടെ കടന്നുപോകുന്നു. ഈ പേര് ലതിൻ ആണ് അർഥം ചെറിയ കുറുകൻ

ജ്യോതിശാസ്ത്രവസ്തുക്കൾ

ഡംബ്‌ബെൽ നീഹാരിക

M27 എന്ന ഒരു മെസ്സിയർ വസ്തു ഈ നക്ഷത്രരാശിയിലുണ്ട്. ഡംബ്‌ബെൽ നീഹാരിക എന്നറിയപ്പെടുന്ന ഇത് ഏറ്റവുമാദ്യം കണ്ടുപിടിക്കപ്പെട്ട പ്ലാനറ്ററി നീഹാരികയാണ്‌. ചാൾസ് മെസ്സിയറാണ്‌ 1764-ൽ ഇത് കണ്ടെത്തിയത്. 1967-ൽ ആന്റണി ഹ്യൂവിഷും ജോസലിൻ ബെല്ലും ചേർന്ന് കണ്ടെത്തിയ ആദ്യത്തെ പൾസാറായ PSR B1919+21 ഈ നക്ഷത്രരാശിയിലാണ്‌. കോട്‌ഹാങ്ങർ എന്നറിയപ്പെടുന്ന ഓപ്പൺ ക്ലസ്റ്ററായ ബ്രോക്കി താരവ്യൂഹവും ഈ നക്ഷത്രരാശിയിലാണ്‌.

ഫലകം:Astrostub ഫലകം:ConstellationList

"https://ml.wiki.beta.math.wmflabs.org/w/index.php?title=ജംബുകൻ_(നക്ഷത്രരാശി)&oldid=132" എന്ന താളിൽനിന്ന് ശേഖരിച്ചത്