ക്രിയാറ്റിനിൻ

testwiki സംരംഭത്തിൽ നിന്ന്
07:27, 1 ഫെബ്രുവരി 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- imported>Arjunkmohan (വർഗ്ഗം:ഉപാപചയം ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വഴികാട്ടികളിലേക്ക് പോവുക തിരച്ചിലിലേക്ക് പോവുക

ഫലകം:Prettyurlഫലകം:Chembox മാംസ പേശികളിൽ ഉപാപചയത്തിൻറെ ഭാഗമായി ഉത്പാദിപ്പിക്കപ്പെടുന്ന രാസസംയുക്തമാണ് ക്രിയാറ്റിനിൻ അഥവാ ക്രിയേറ്റിനിൻ [1]. ഉപയോഗശൂന്യമായ ഈ വിസർജ്യപദാർഥത്തെ വൃക്കകളാണ് രക്തത്തിൽനിന്ന് അരിച്ചെടുത്ത് ശരീരത്തിൽനിന്ന് പുറന്തള്ളുന്നത്. അതുകൊണ്ടുതന്നെ വൃക്കകളുടെ പ്രവർത്തനശേഷിയുടേയും ആരോഗ്യത്തിൻറേയും സൂചികയാണ് രക്തത്തിലും മൂത്രത്തിലും ഉള്ള ക്രിയാറ്റിനിൻറെ അളവ്[2],[3],[4]. വൃക്കകൾക്ക് രക്തത്തിലെ ക്രിയാറ്റിനിനെ നീക്കംചെയ്യാനുള്ള കഴിവ് കുറഞ്ഞാൽ രക്തത്തിലെ ക്രിയാറ്റിനിൻ ലെവൽ ഉയരും . ഓരോദിവസവും 1 - 2 % വരെ മാംസപേശിയിലുള്ള ക്രിയാറ്റിൻ, ക്രിയാറ്റിനിനായി പരിവർത്തനം ചെയ്യപ്പെടുന്നു. പുരുഷന്മാർക്ക് സ്ത്രീകളേക്കാൾ പേശീഭാരം (muscle mass) ഉള്ളതിനാൽ സ്വാഭാവികമായും രക്തത്തിലെ ക്രിയാറ്റിനിന്റെ ലെവൽ സ്ത്രീകളേക്കാൾ പുരുഷന്മാരിൽ കൂടുതലായിരിക്കും.

ക്രിയാറ്റിനിൻ- രസതന്ത്രവും ജൈവരസതന്ത്രവും

ക്രിയാറ്റിനിൻറെ രാസസൂത്രം CA4HA7NA3O എന്നും ശാസ്ത്രീയ നാമം 2-അമൈനോ- 1-മീഥൈൽ- 5എച് -ഇമിഡസോൾ-4-ഓൺ, (2-amino-1-methyl-5h-imidazol-4-one) എന്നുമാണ്[5]. ക്രിയാറ്റിനിൻ ഉത്പാദിപ്പിക്കപ്പെടുന്നത് പേശീപ്രവർത്തനങ്ങൾക്കാവശ്യമായ ഊർജം ലഭ്യമാകുന്നത് ക്രിയാറ്റിൻ ഫോസഫേറ്റ് (അഥവാ ഫോസഫോക്രിയാറ്റിൻ) തന്മാത്രയുടെ വിഘടനത്തിലൂടെയാണ്. ക്രിയാറ്റിനിൽ നിന്ന് ക്രിയാറ്റിൻ ഫോസഫേറ്റും അതു വിഘടിച്ച് ക്രിയാറ്റിനിനും ഉണ്ടാകുന്നു.

CA4HA9NA3OA2CA4HA8NA3OA2HA2POA3CA4HA7NA3O

ക്രിയാറ്റിൻ -------> ക്രിയാറ്റിൻ ഫോസഫേറ്റ് --------> ക്രിയാറ്റിനിൻ

ക്രിയാറ്റിനിൻ അളക്കുന്ന വിധം

യാഫ് റിയാക്ഷൻ - ക്രിയാറ്റിനിൻറെ അളവ് നിർണയിക്കുന്നതിന് ഉപയോഗിക്കുന്ന രാസപ്രക്രിയ

പിക്രിക് ആസിഡിൻറെ ക്ഷാരലായനിയിൽ ക്രിയാറ്റിനിൻ കലരുന്പോൾ ഓറഞ്ചു കലർന്ന കടും ചുവപ്പു നിറമുള്ള യാനോവ്സ്കി സംയുക്തം രൂപപ്പെടുന്നു. 1886- ൽ മാക്സ് യാഫ് കണ്ടു പിടിച്ച യാഫ് റിയാക്ഷൻ എന്നറിയപ്പെടുന്ന ഈ രാസപ്രക്രിയ ആസ്പദമാക്കിയാണ് ക്രിയാറ്റിനിൻറെ അളവ് നിർണയിക്കപ്പെടുന്നത്.[6] ഈ രീതിയുടെ പോരായ്മകൾ നികത്താൻ ഏറെ ഭേദഗതികൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്.[7] കൂടാതെ പുതിയ രീതികളും നിലവിലുണ്ട്.[8]

വൃക്കകളുടെ ആരോഗ്യനില

പേശികളിലും മസ്തിഷ്കത്തിലും ഉപാപചയത്തിൻറെ ഭാഗമായി ഉത്പാദിപ്പിക്കപ്പെടുന്ന ക്രിയാറ്റിനിൻ രക്തത്തിൽ കലർന്ന് വൃക്കകളിലെത്തുന്നു. രക്തത്തിൽനിന്ന് മാലിന്യങ്ങളെ അരിച്ചുമാറ്റുന്ന പ്രക്രിയ (ഗ്ലോമറുലാർ ഫിൽട്രേഷൻ) വൃക്കകളിൽ നടക്കുന്നു. വിസർജ്യവസ്തുവായ ക്രിയാറ്റിനിൻ മൂത്രത്തിലൂടെ പുറന്തള്ളപ്പെടുന്നു.

ക്രിയാറ്റിനിൻ സൂചിക

സാധാരണ നിലയിൽ രക്തത്തിലെ ക്രിയാറ്റിനിൻറെ ശരാശരി അളവ് പുരുഷന്മാരിൽ 0.6 മുതൽ 1.2 mg / dL, വരേയും സ്ത്രീകളിൽ 0.5 മുതൽ 1.1 mg / dL വരേയുമാണ്. പ്രായത്തിനും ശരീരഭാരത്തിനുമനുസരിച്ച് ചെറിയതോതിൽ ഏറ്റക്കുറച്ചിലുകളുണ്ടാകാം[9],[10],[11].

ക്രിയാറ്റിനിൻ ക്ലിയറൻസ് ടെസ്റ്റ്

ക്രിയാറ്റിനിൻ അരിച്ചെടുക്കാനുള്ള വൃക്കകളുടെ കാര്യക്ഷമതയെ സൂചിപ്പിക്കുന്നതാണ് ക്രിയാറ്റിനിൻ ക്ലിയറൻസ് ടെസ്റ്റ്[12]. വൃക്കകൾക്ക് ഒരു മിനിട്ടിൽ എത്ര മില്ലിലിറ്റർ രക്തത്തെ ക്രിയാറ്റിനിൻ മുക്തമാക്കാൻ കഴിയുമെന്ന് ഈ ടെസ്റ്റ് ഗണിച്ചെടുക്കുന്നു. ആരോഗ്യവതികളായ സ്ത്രീകളിൽ ഇത് ശരാശരി മിനിട്ടിൽ 95 മില്ലിലിറ്ററും പുരുഷന്മാർക്ക് മിനിട്ടിൽ 120 മില്ലിലിറ്ററും ആണ്.

ക്രിയാറ്റിനിൻ അളവ് കൂടാനുള്ള കാരണങ്ങൾ

സാധാരണയായി പ്രായമാകുമ്പോൾ ശരീരത്തിലെ അവയവങ്ങളുടെ പ്രവർത്തന ക്ഷമത കുറയുക പതിവാണ് . അത്തരത്തിലൊരു ശേഷികുറവ് വൃക്കകൾക്കും സംഭവിക്കുന്നു[13],[14].ചില പ്രത്യേക രോഗങ്ങൾ , മരുന്നുകളുടെ ഉപയോഗം , ഭക്ഷണത്തിലെ കൃത്രിമ ചേരുവകൾ , ചൂടുകൂടിയ സാഹചര്യങ്ങൾ എന്നിവ വൃക്കകളുടെ പ്രവർത്തനശേഷിയെ തകരാറിലാക്കും.

അവലംബം

ഫലകം:RL

"https://ml.wiki.beta.math.wmflabs.org/w/index.php?title=ക്രിയാറ്റിനിൻ&oldid=288" എന്ന താളിൽനിന്ന് ശേഖരിച്ചത്