സിൽവർ ക്ലോറൈഡ്

testwiki സംരംഭത്തിൽ നിന്ന്
07:35, 15 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- imported>InternetArchiveBot (Bluelink 1 book for പരിശോധനായോഗ്യത (20231214)) #IABot (v2.0.9.5) (GreenC bot)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വഴികാട്ടികളിലേക്ക് പോവുക തിരച്ചിലിലേക്ക് പോവുക

ഫലകം:Prettyurl ഫലകം:Chembox

AgCl എന്ന രാസസൂത്രത്തോടു കൂടിയ ഒരു രാസസംയുക്തമാണ് സിൽവർ ക്ലോറൈഡ് (Silver chloride). വെളുത്തതും ക്രിസ്റ്റൽ ഘടനയുള്ളതുമായ ഖരപദാർത്ഥമാണിത്. ഇതിന്റെ, ജലത്തിലെ ലേയത്വം വളരെ കുറവാണ്. ചൂടാക്കിയാൽ വിഘടിച്ച് സിൽവർ, ക്ലോറിൻ എന്നിങ്ങനെ രണ്ടായി വിഘടിക്കുകയും തവിട്ട് നിറമോ കറുപ്പ് നിറമോ ഉണ്ടാക്കുകയും ചെയ്യുന്നു. ക്ലോറാർജിറൈറ്റ് എന്ന ധാതുരൂപത്തിൽ പ്രകൃതിയിൽ സിൽവർ ക്ലോറൈഡ് കാണപ്പെടുന്നു.

നിർമ്മാണം

സിൽവർ നൈട്രേറ്റ്, സോഡിയം ക്ലോറൈഡ് എന്നിവയുടെ ജലീയലയനികളെ തമ്മിൽ ചേർത്ത് സിൽവർ ക്ലോറൈഡ് എളുപ്പത്തിൽ നിർമ്മിക്കാം.

AgNOA3+NaClAgCl(v)+NaNOA3

സിൽവർ നൈട്രേറ്റ് , കോബാൾട്ട് (II) ക്ലോറൈഡ് എന്നിവ പ്രവർത്തിപ്പിച്ചും സിൽവർ ക്ലോറൈഡ് നിർമ്മിക്കാം.

2AgNOA3+CoClA22AgCl(v)+Co(NOA3)A2

ഘടന

സിൽവർ ക്ലോറൈഡ് ക്രിസ്റ്റലുകൾ.
AgCl ന്റെ പിരമിഡൽ പരലുകൾ

രസതന്ത്രം

അൾട്രാവയലറ്റ് വെളിച്ചത്തിലേക്ക് എക്സ്പോഷർ ചെയ്യുന്നതിലൂടെ സിൽവർ ക്ലോറൈഡ് കാലക്രമേണ വിഘടിക്കുന്നു.

സിൽവർ ക്ലോറൈഡ് നൈട്രിക് ആസിഡുമായി പ്രവർത്തിക്കുന്നില്ല.. നിറമില്ലാത്ത സിൽവർ നൈട്രേറ്റ് ലായനി നിറമില്ലാത്ത സോഡിയം ക്ലോറൈഡ് ലായനിയുമായി പ്രവർത്തിക്കുമ്പോൾ വെളുത്ത അതാര്യമായ സിൽവർ ക്ലോറൈഡ് അവക്ഷിപ്തമുണ്ടാകുന്നു [1]

AgA+(aq)+ClA(aq)AgCl(s).

ലായനിയിലെ ക്ലോറിൻ സാന്നിദ്ധ്യം കണ്ടെത്തുന്നതിനുള്ള ഒരു പരീക്ഷണമാണിത്.

പ്രകാശത്തിന്റെ സാന്നിദ്ധ്യത്തിൽ, AgCl വളരെപ്പെട്ടെന്ന് ക്ലോറിൻ, സിൽവർ എന്നിങ്ങനെ വിഘടിച്ച് നിറം മാറുന്നു. ഫോട്ടോഗ്രാഫി ഫിലിമിൽ ഈ സവിശേഷതയാണ് പ്രയോജനപ്പെടുത്തുന്നത്.

ഉപയോഗം

അവലംബം

ഫലകം:Reflist

"https://ml.wiki.beta.math.wmflabs.org/w/index.php?title=സിൽവർ_ക്ലോറൈഡ്&oldid=394" എന്ന താളിൽനിന്ന് ശേഖരിച്ചത്