അന്തഃചക്രാഭം

testwiki സംരംഭത്തിൽ നിന്ന്
18:42, 10 മാർച്ച് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- imported>SijiR (fix error)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വഴികാട്ടികളിലേക്ക് പോവുക തിരച്ചിലിലേക്ക് പോവുക
ചെറിയ കറുത്ത വൃത്തം വലിയ കറുത്ത വൃത്തത്തിനുള്ളിൽ കറങ്ങുമ്പോൾ ചുവന്ന പാത ഒരു അന്തഃചക്രാഭമാണ്. (പ്രാചരങ്ങൾ R = 4.0, r = 1.0, അതിനാൽ k = 4, ഒരു ചതുർശൃംഗം നൽകുന്നു).

ജ്യാമിതിയിൽ, ഒരു വലിയ വൃത്തത്തിനുളളിൽ ഉരുളുന്ന ഒരു ചെറിയ വൃത്തത്തിലെ ഒരു നിർദ്ദിഷ്ടബിന്ദുവിന്റെ സഞ്ചാരത്താൽ സൃഷ്ടിക്കുന്ന ഒരു തരം വക്രമാണ് അന്തഃചക്രാഭം (Hypocycloid). വലിയ വൃത്തത്തിന്റെ ആരം കൂടുന്നതിനനുസരിച്ച്, അത് ഒരു നേർവരയിലൂടെ ഒരു വൃത്തം ഉരുട്ടിയാലുണ്ടാകുന്ന ചക്രാഭം പോലെയാകും.

സവിശേഷതകൾ

ചെറിയ വൃത്തത്തിന് ആരം r ഉം വലിയ വൃത്തത്തിന് R = kr ആരം ഉണ്ടെങ്കിൽ, വക്രത്തിനായുള്ള പരാമിതീയ സമവാക്യങ്ങൾ ഇവയിലേതെങ്കിലും ആയിരിക്കും:

x(θ)=(Rr)cosθ+rcos(Rrrθ)
y(θ)=(Rr)sinθrsin(Rrrθ),

അഥവാ:

x(θ)=r(k1)cosθ+rcos((k1)θ)
y(θ)=r(k1)sinθrsin((k1)θ).

ഒരു അന്തഃചക്രാഭം ഉൾക്കൊള്ളുന്ന വിസ്തീർണ്ണം: [1] [2]

A=(k1)(k2)k2πR2=(k1)(k2)πr2

ഒരു അന്തഃചക്രാഭത്തിന്റെ ചാപദൈർഘ്യം [2]{

s=8(k1)kR=8(k1)r

ഉദാഹരണങ്ങൾ

ഇതും കാണുക

  • റൂലറ്റ് (കർവ്)
  • പ്രത്യേക കേസുകൾ: ടുസി ജോഡി, നാൽമുനവലയം, ഡെൽറ്റോയ്ഡ്
  • ആവർത്തന ഫലനങ്ങളുടെ പട്ടിക
  • ബഹുഭുജാഭം
  • എപിസൈക്ലോയിഡ്
  • ഹൈപ്പോട്രോകോയിഡ്
  • എപ്പിട്രോകോയിഡ്
  • സ്പിറോഗ്രാഫ്
  • ഒരു അന്തഃചക്രാഭത്തെ അനുസ്മരിപ്പിക്കുന്ന ഒറിഗോണിലെ പോർട്ട്‌ലാൻഡിന്റെ പതാക [3]
  • മുറെയുടെ അന്തഃചക്ര എഞ്ചിൻ, ഒരു തുസ്സി ജോഡിയെ ക്രാങ്കിന് പകരമായി ഉപയോഗിക്കുന്നു

അവലംബം

 ഫലകം:Reflist

ബാഹ്യ കണ്ണികൾ

"https://ml.wiki.beta.math.wmflabs.org/w/index.php?title=അന്തഃചക്രാഭം&oldid=457" എന്ന താളിൽനിന്ന് ശേഖരിച്ചത്