ബോറിയം

testwiki സംരംഭത്തിൽ നിന്ന്
07:30, 16 ഓഗസ്റ്റ് 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- imported>InternetArchiveBot (Rescuing 1 sources and tagging 0 as dead.) #IABot (v2.0.8)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വഴികാട്ടികളിലേക്ക് പോവുക തിരച്ചിലിലേക്ക് പോവുക

ഫലകം:Prettyurl ഫലകം:Elementbox header ഫലകം:Elementbox series ഫലകം:Elementbox groupperiodblock ഫലകം:Elementbox atomicmass gpm ഫലകം:Elementbox econfig ഫലകം:Elementbox epershell ഫലകം:Elementbox section physicalprop ഫലകം:Elementbox phase ഫലകം:Elementbox section atomicprop ഫലകം:Elementbox crystalstruct ഫലകം:Elementbox oxistates ഫലകം:Elementbox section miscellaneous ഫലകം:Elementbox cas number ഫലകം:Elementbox isotopes begin ഫലകം:Elementbox isotopes decay ഫലകം:Elementbox isotopes decay ഫലകം:Elementbox isotopes decay ഫലകം:Elementbox isotopes decay ഫലകം:Elementbox isotopes decay ഫലകം:Elementbox isotopes decay ഫലകം:Elementbox isotopes decay ഫലകം:Elementbox isotopes decay ഫലകം:Elementbox isotopes decay ഫലകം:Elementbox isotopes decay ഫലകം:Elementbox isotopes decay ഫലകം:Elementbox isotopes end ഫലകം:Elementbox footer അണുസംഖ്യ 105 ആയ മൂലകമാണ് ബോറിയം. Bh ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. ഇത് ഒരു കൃത്രിമ മൂലകമാണ്. ഫലകം:Listen Bh-270 ആണ് ഇതിന്റെ ഏറ്റവും സ്ഥിരതയുള്ള ഐസോട്ടോപ്പ്. 61 സെക്കന്റ് ആണ് അതിന്റെ അർദ്ധായുസ്. ആവർത്തനപ്പട്ടികയിലെ ഏഴാം ഗ്രൂപ്പിൽ ഇതിനെ ഉൾപ്പെടുത്താമെന്ന് പരീക്ഷണങ്ങളിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്.[1]

ഔദ്യോഗിക കണ്ടെത്തൽ

പീറ്റർ ആംബ്രസ്റ്റർ, ഗോട്ട്‌ഫ്രൈഡ് മ്യുൻസെൻബെർഗ് എന്നിവരുടെ നേതൃത്വത്തിലുള്ള ജർമൻ ശാസ്ത്രജ്ഞരുടെ സംഘമാണ് ആദ്യമായി ബോറിയം നിർമിച്ചത്. 1981ൽ ഡാംസ്റ്റാഡ്റ്റിലെ ഗെസെൽഷഫ്റ്റ് ഫർ ഷ്വെറിയോണെൻഫോർഷുങ് (ഇന്റിറ്റ്യൂട്ട് ഫോർ ഹെവി അയോൺ റിസേർച്ച്)ൽ വച്ചായിരുന്നു അത്. ഡബ്ന പ്രവർത്തനമായിരുന്നു അവർ അതിനായി ഉപയോഗിച്ചത്.

83209Bi+2454Cr 107262Bh+01n

1989ൽ ജി‌എസ്‌ഐ സംഘം ഈ പരീക്ഷണം വിജയകരമായി ആവർത്തിച്ചു. 261Bhനെ പരീക്ഷണത്തിൽ തിരിച്ചറിഞ്ഞു. 262Bh രണ്ട് ഐസോമെറുകൾ ആയാണ് കാണപ്പെടുന്നതെന്നും സ്ഥിരീകരിച്ചു.

ഐയുപി‌എസി/ഐയുപി‌എസി ട്രാൻസ്ഫെർമിയം വർക്കിങ് ഗ്രൂപ്പ് (ടി.ഡബ്ലി.യുജി) 1992ൽ ജി‌എസ്‌ഐ സംഘത്തെ മൂലകം 107ന്റെ ഉപജ്ഞാതാക്കളായി പ്രഖ്യാപിച്ചു.

നിർദ്ദേശിത നാമങ്ങൾ

ആദ്യകാലങ്ങളിൽ മൂലകം 107 ഏക റെനിയം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.

ഡാനിഷ് ഊർജതന്ത്രജ്ഞനായ നീൽസ് ബോറിന്റെ ബഹുമാനാർത്ഥം Ns എന്ന പ്രതീകത്തോടെ നീൽസ്ബോറിയം എന്ന പേരാണ് ജർമൻ‌കാർ നിർദ്ദേശിച്ചത്. സോവിയറ്റുകാർ ഈ പേര് മൂലകം 105ന് (ഡബ്നിയം) നൽകണമെന്ന് മുമ്പ് നിർദ്ദേശിച്ചിരുന്നു.

101 മുതൽ 109 വരെയുള്ള മൂലകങ്ങളുടെ നാമകരണത്തേച്ചൊല്ലി പല വിവാദങ്ങളമുണ്ടായി. അതിനാൽ ഐയുപി‌എസി മൂലകം 107ന് അൺനിൽസെപ്റ്റിയം എന്ന താൽകാലിക നാമം സ്വീകരിച്ചു. ശാസ്ത്രജ്ഞരുടെ മുഴുവൻ പേര് മൂലകങ്ങൾക്ക് നൽകുന്ന ഒരു രീതി നിലവിലില്ലായിരുന്നതിനാൽ 1994ൽ നീൽബോറിയം എന്ന പേര് ഐയുപി‌എസി തിരസ്കരിച്ചു. ബോറിയം എന്ന പേരാണ് അവർ നിർദ്ദേശിച്ചത്. മൂലകത്തിന്റെ ഉപജ്ഞാതാക്കൾ ഈ നിർദ്ദേശത്തെ എതിർക്കുകയും തങ്ങൾക്കാണ് മൂലകത്തിന് പേര് നൽകാനുള്ള അവകാശം എന്ന് വാദിക്കുകയും ചെയ്തു. ഈ പ്രശ്നം ഐയുപി‌എസിയുടെ ഡാനിഷ് ശാഖയിലേക്ക് വിടുകയും അവർ ബോറിയം എന്ന പേരിനെ അനുകൂലിക്കുകയും ചെയ്തു. എന്നാൽ ബോറീയവും ബോറോണും തമ്മിലുള്ള സാമ്യം ആശയക്കുഴപ്പമുണ്ടാക്കുമോ എന്നൊരു പ്രശ്നമുണ്ടായി. പ്രത്യേകിച്ച് അവയുടെ ഓക്സോ-അയോണുകളായ ബോറേറ്റും (bohrate) ബോറേറ്റും (borate0 തമ്മിൽ . എന്നാൽ 1997ൽ ലോകവ്യാപകമായി മൂലകം 107ന് ബോറിയം എന്ന പേര് സ്വീകരിക്കപ്പെട്ടു. ബോറിയത്തിന്റെ ലവണങ്ങളെ ബോറിയേറ്റ്സ് എന്ന് വിളിക്കാൻ ഐയുപി‌എസി പിന്നീട് തീരുമാനിച്ചു.

ഇലക്ട്രോണിക് ഘടന

ആവർത്തനപ്പട്ടികയിലെ 107ആം മൂലകമാണ് ബോറിയം. അതിന്റെ രണ്ട് രീതിയിലുള്ള ഇലക്ട്രോൺ വിന്യാസങ്ങൾ:

ബോർ മാതൃക: 2, 8, 18, 32, 32, 13, 2

ക്വാണ്ടം മെക്കാനിക്കൽ മാതൃക: 1s22s22p63s23p64s23d10 4p65s24d105p66s24f145d10 6p67s25f146d5



ഐസോട്ടോപ്പുകളും കണ്ടുപിടിച്ച വർഷവും

ഐസോട്ടോപ്പ് കണ്ട്പിടിച്ച വർഷം പ്രവർത്തനം
260Bh 2007 209Bi(52Cr,n)
261Bh 1989 209Bi(54Cr,2n)
262Bhg,m 1981 209Bh(54Cr,n)
263Bh unknown
264Bh 1994 209Bi(64Ni,n)
265Bh 2004 243Am(26Mg,4n)
266Bh 2004 209Bi(70Zn,n)
267Bh 2000 249Bk(22Ne,5n)
268Bh unknown
269Bh unknown
270Bh 2006 237Np(48Ca,3n) [2]
271Bh unknown
272Bh 2003 243Am(48Ca,3n) [3]


ആധാരങ്ങൾ

ഫലകം:ആവർത്തനപ്പട്ടിക

"https://ml.wiki.beta.math.wmflabs.org/w/index.php?title=ബോറിയം&oldid=68" എന്ന താളിൽനിന്ന് ശേഖരിച്ചത്