ഹാസ്സിയം

testwiki സംരംഭത്തിൽ നിന്ന്
09:11, 8 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- imported>InternetArchiveBot (Rescuing 1 sources and tagging 0 as dead.) #IABot (v2.0.9.5)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വഴികാട്ടികളിലേക്ക് പോവുക തിരച്ചിലിലേക്ക് പോവുക

ഫലകം:Prettyurl ഫലകം:Elementbox header ഫലകം:Elementbox series ഫലകം:Elementbox groupperiodblock ഫലകം:Elementbox appearance ഫലകം:Elementbox atomicmass gpm ഫലകം:Elementbox econfig ഫലകം:Elementbox epershell ഫലകം:Elementbox section physicalprop ഫലകം:Elementbox phase ഫലകം:Elementbox section atomicprop ഫലകം:Elementbox crystalstruct ഫലകം:Elementbox oxistates ഫലകം:Elementbox cas number ഫലകം:Elementbox isotopes begin ഫലകം:Elementbox isotopes decay ഫലകം:Elementbox isotopes decay ഫലകം:Elementbox isotopes decay ഫലകം:Elementbox isotopes decay ഫലകം:Elementbox isotopes decay ഫലകം:Elementbox isotopes decay ഫലകം:Elementbox isotopes decay ഫലകം:Elementbox isotopes decay ഫലകം:Elementbox isotopes decay ഫലകം:Elementbox isotopes decay ഫലകം:Elementbox isotopes decay2 ഫലകം:Elementbox isotopes end ഫലകം:Elementbox footer അണുസംഖ്യ 108 ആയ മൂലകമാണ് ഹാസ്സിയം. Hs ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. ഇത് ഒരു കൃത്രിമ മൂലകമാണ്.

ആവർത്തനപ്പട്ടികയിൽ തൊട്ടുമുകളിലുള്ള ഓസ്മിയത്തിന് സമാനമായ രീതിയിലാണ് ഹാസ്സിയം, ഹാസ്സിയം ടെട്രോക്സൈഡായി ഓക്സീകരിക്കപ്പെടുന്നത്. ഇതിന്റെ ബാഷ്പീകരണശീലം ഓസ്മിയം ടെട്രോക്സൈഡിനേക്കാൾ കുറവാണ്.[1]

ഔദ്യോഗിക കണ്ടെത്തൽ

1984ൽ ജർമനിയിലെ ഡാംസ്റ്റാഡ്റ്റിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെവി അയോൺ റിസേർച്ചിൽ വച്ച് പീറ്റർ ആംബസ്റ്റർ, Gottfried Münzenberg എന്നിവരുടെ നേതൃത്വത്തിലുള്ള ഗവേഷകരുടെ സംഘമാണ് ആദ്യമായി ഹാസ്സിയം കൃത്രിമമായി നിർമിച്ചത്. അവർ ഒരു ലെഡ് തന്മാത്രയിലേക്ക് ഇരുമ്പ്-58 ന്യൂക്ലിയൈ കൂട്ടിയിടിപ്പിച്ചു. മൂന്ന് 265Hs അണുക്കളും ഒരു ന്യൂട്രോണുമായിരുന്നു ആ പ്രവർത്തനത്തിലെ ഉൽപന്നങ്ങൾ

82208Pb+2658Fe 108265Hs+01n.

1992ൽ ഐയുപിഎസി/ ഐയുപിഎസി ട്രാൻസ്ഫെർമിയം വർക്കിങ് ഗ്രൂപ്പ് ജിഎസ്ഐ സംഘത്തെ ഹാസ്സിയത്തിന്റെ ഉപജ്ഞാതാക്കളായി ഔദ്യോഗികമായി പ്രഖ്യാപിച്ചു.[2]

നാമകരണം

മൂലകം 108 ആദ്യകാലങ്ങളിൽ ഏക ഓസ്മിയം എന്നാണ് അറിയപ്പെട്ടിരുന്നത്. മൂലകങ്ങളുടെ നാമകരണത്തെ സംബന്ധിച്ച വിവാദങ്ങൾ നടന്നുകൊണ്ടിരുന്ന സമയത്ത് ഐയുപിഎസി മൂലകം 108ന് താൽകാലികമായി അൺനിൽഒക്ടിയം എന്ന പേര് സ്വീകരിച്ചു. [3] 1992ൽ മൂലകത്തിന്റെ ഉപജ്ഞാതാക്കൾ ഹാസ്സിയം എന്ന പേര് നിർദ്ദേശിച്ചു. അവരുടെ സ്ഥാപനം സ്ഥിതിചെയ്യുന്ന ഹെസ്സെ സംസ്ഥാനത്തിന്റെ ലാറ്റിൻ നാമത്തിൽനിന്നാണ് ഈ പേരിന്റെ ഉദ്ഭവം (ലാറ്റിൻ:ഹാസ്സിയ, ജർമൻ:ഹെസ്സെൻ).

1994ൽ ഐ.യു.പി.എ.സി.യുടെ ഒരു സമിതി 108ആം മൂലകത്തിന് ഹാഹ്നിയം (Hn) എന്ന പേര് നിർദ്ദേശിച്ചു. [4]

1997ൽ ഹാസ്സിയം (Hs) എന്ന പേര് സാർവ്വദേശീയമായി അംഗീകരിക്കപ്പെട്ടു.[5]

ഇലക്ട്രോണിക് ഘടന

ഹാസ്സിയത്തിന് 6 നിറഞ്ഞ ഷെല്ലുകളും 7s+5p+3d+2f=17 നിറഞ്ഞ സബ്‌ഷെല്ലുകളും 108 ഓർബിറ്റലുകളുമുണ്ട്.

ബോർ മാതൃക: 2, 8, 18, 32, 32, 14, 2

ക്വാണ്ടം മെക്കാനിക്കൽ മാതൃക: 1s22s22p63s23p64s23d10 4p65s24d105p66s24f145d10 6p67s25f146d6

ഐസോട്ടോപ്പുകളും കണ്ടെത്തിയ വർഷവും

ഐസോട്ടോപ്പ് കണ്ടെത്തിയ വർഷം രാസപ്രവർത്തനം
264Hs 1986 207Pb(58Fe,n)
265Hs 1984 208Pb(58Fe,n)
266Hs 2000 207Pb(64Ni,n) [6]
267Hs 1995 238U(34S,5n)
268Hs അറിവില്ല
269Hs 1996 208Pb(70Zn,n) [7]
270Hs 2004 248Cm(26Mg,4n)
271Hs 2004 248Cm(26Mg,3n)
272Hs അറിവില്ല
273Hs അറിവില്ല
274Hs അറിവില്ല
275Hs 2003 242Pu(48Ca,3n) [8]
276Hs അറിവില്ല
277Hs 1999? 244Pu(48Ca,3n) [8]


ഫലകം:Listen

അവലംബങ്ങൾ

ഫലകം:ആവർത്തനപ്പട്ടിക

"https://ml.wiki.beta.math.wmflabs.org/w/index.php?title=ഹാസ്സിയം&oldid=71" എന്ന താളിൽനിന്ന് ശേഖരിച്ചത്