E = mc²

testwiki സംരംഭത്തിൽ നിന്ന്
വഴികാട്ടികളിലേക്ക് പോവുക തിരച്ചിലിലേക്ക് പോവുക

ഫലകം:Prettyurl

ഐൻസ്റ്റൈന്റെ 1905 E = mc2 സംജ്ഞയുടെ 3മീറ്റർ ഉയരമുള്ള പ്രതിമ, ജർമനിയിലെ വാക് ഓഫ് ഐഡിയാസ് ഇൽ ഉള്ളത്

E=mc2 എന്ന പ്രസിദ്ധമായ സമവാക്യം "ദ്രവ്യമാന-ഊർജ സമത്വം" സൂചിപ്പിക്കുന്നു. ഭൗതികശാസ്ജ്ഞനായ ഐൻസ്റ്റൈന്റെ വിശിഷ്ട ആപേക്ഷികതാസിദ്ധാന്തത്തിന്റെ വിവക്ഷകളിൽ ഒന്നാണ് ഈ സമവാക്യം. "ദ്രവ്യം ഊർജ്ജം എന്നിവ തമ്മിൽ പരസ്പരം മാറ്റാവുന്നതാണ്" അഥവാ "ദ്രവ്യത്തിന്റെയും ഉർജ്ജത്തിന്റെയും സത്ത ഒന്നുതന്നെയാണ്" എന്ന കേവലസത്യത്തെയാണ് ഈ സമവാക്യം പ്രതിനിധാനം ചെയ്യുന്നത്.

E=mc2

ഇവിടെ

വാചകത്തിൽ പറയുമ്പോൾ - ഊർജ്ജം എന്നത് ദ്രവ്യമാനത്തെ ശൂന്യതയിലെ പ്രകാശപ്രവേഗത്തിന്റെ വർഗംകൊണ്ട് ഗുണിക്കുന്നതിന് സമം ആണ്.

ഈ സമീകരണത്തിൽ, c2 എന്നത് ദ്രവ്യമാനത്തിന്റെ ഏകകങ്ങളെ ഊർജ്ജത്തിന്റെ ഏകകങ്ങളിലേക്ക് പരിവർത്തനം ചെയ്യാനുള്ള പരിവർത്തന ഘടകം (conversion factor) ആണ്. ഏകകങ്ങളുടെ അന്താരാഷ്ട്ര വ്യവസ്ഥയിൽ ഊർജ്ജത്തിന്റെ ഏകകം ജൂൾ, ദ്രവ്യമാനത്തിന്റേത് കിലോഗ്രാം, പ്രവേഗത്തിന്റേത് മീറ്റർ പ്രതി സെക്കന്റ് എന്നിങ്ങനെയാകുന്നു. ശ്രദ്ധിക്കുക : 1 ജൂൾ സമം 1 കിലോഗ്രാം·മീ.2/സെക്കന്റ്2. ഏകകം വ്യക്തപ്പെടുത്തിയ രീതിയിൽ, E (ജൂളിൽ) = m (കിലോഗ്രാമിൽ) ഗുണം (299,792,458 മീറ്റർ/സെക്കന്റ്)2. ഒരു കിലോ ഗ്രാം മാസിനെ ഊർജമാക്കി മാറ്റാൻ കഴിഞ്ഞാൽ അത് 3 x 108 ജൂൾ ഉണ്ടാകും. ഇതു മുഴുവൻ വൈദ്യുതിയാക്കി മാറ്റാൻ കഴിഞ്ഞാൽ അത് 2500 കോടി യൂണിറ്റ് (കിലോവാട്ട്-അവർ) ഉണ്ടാകും. സൂര്യനിൽ അണു സംലയനം (nuclear fusion) നടക്കുമ്പോൾ ഒരു ചെറിയ ഭാഗം മാസ്സ് (ഒരു ശതമാനത്തിൽ താഴെ) ഊർജമായി മാറും. അതാണ് ചൂടും വെളിച്ചവുമായി നമുക്കുലഭിക്കുന്നത്. ന്യൂക്ലിയാർ റിയാക്ടറുകളിൽ അണുവിഘടനം (nuclear fission) നടക്കുമ്പോൾ ദ്രവ്യം ഊർജമായി മാറുന്നു. പ്രപഞ്ചത്തിന്റെ തുടക്കത്തിൽ ധാരാളം ഊർജം ദ്രവ്യ മായി മാറുക വഴിയാണ് നാം ചുറ്റും കാണുന്ന വസ്തുക്കളിലെ ദ്രവ്യമത്രയും ഉണ്ടായത്.

ദ്രവ്യ-ഊർജ രൂപാന്തരണം

ദ്രവ്യമാന-ഊർജ സമത്വ സംജ്ഞ തായ്പേയ് 101ൽ ലോക ഭൗതികശാസ്ത്ര വർഷം, 2005ന്റെ ആഘോഷവേളയിൽ പ്രദർശിപ്പിച്ചിരിക്കുന്നു.

ദ്രവ്യ-ഊർജ സമത്വം എന്ന ആശയം ഊർജ്ജസം‌രക്ഷണം, ദ്രവ്യസം‌രക്ഷണം എന്നീ ആശയങ്ങളെ ഏകോപിപ്പിക്കുന്നു.

ദ്രവ്യോർജസമത്വം - ഭൗതികത്തിലും ദർശനത്തിലും

ഐൻസ്റ്റൈന്റെ ദ്രവ്യ-ഊർജസമവാക്യത്തിന്‌ ഭൗതികശാസ്ത്രത്തിൽ മാത്രമല്ല സാംഗത്യമുള്ളത്‌. നമ്മുടെ ചിന്താമണ്ഡലമാകെ കീഴ്മേൽമറിക്കുവാൻപോന്ന ഒരു പരമസത്യത്തിലേക്കാണ്‌ അത്‌ നമ്മെ നയിക്കുന്നത്. രണ്ടു വ്യതിരിക്തങ്ങളായ ഉണ്മകളല്ല ദ്രവ്യവും ഊർജവും, മറിച്ച്‌ ഏകമായ പരമസത്യത്തിന്റെ ദ്വൈതാവതരണം മാത്രമാണ്‌ അവ എന്ന് ഈ സമവാക്യം നമ്മെ ഉത്ബോധിപ്പിക്കുന്നു ഫലകം:തെളിവ്.ഫലകം:Ref label

കുറിപ്പുകൾ

ക.ഫലകം:Note labelഭൗതികശാസ്ത്രത്തിലെ കണ്ടെത്തലുൾ, ശാസ്ത്രത്തിലൂടെ വേദാന്തത്തിലേക്ക് പുതിയ വഴിതുറക്കുകയാണെന്ന ഈ വാദത്തെ വിമർശിക്കുന്നവരുമുണ്ട്. ഫ്രിജോഫ് കാപ്രയുടെ Tao of Physics എന്ന പുസ്തകത്തെ വിമർശിച്ച് സുകുമാർ അഴീക്കോട് ഇങ്ങനെ എഴുതുന്നു: "ഭൗതികസത്ത ഊർജ്ജമാണെന്ന ഉപദർശനം അതിനെ അഭൗതികമാക്കുന്നില്ല. ആ ഊർജ്ജം ഭൗതികോർജ്ജം തന്നെയാണ്. ഭൗതികസത്തക്ക് ഉണ്ടായിരിക്കണമെന്ന് മുൻപ് കല്പിക്കപ്പെട്ട തത്ത്വങ്ങൾ ഇളകിപ്പോയിരിക്കുന്നു. പക്ഷേ ഭൗതികോർജ്ജം അതുകൊണ്ട് ആത്മീയോർജ്ജമാകുന്നില്ല.[2]
ഊർജ്ജതന്ത്രത്തിലെ പുതിയ കണ്ടെത്തലുകൾ ആത്മീയമായ വെളിപാടുകളാണെന്ന വാദത്തെ സർവപ്പള്ളി രാധാകൃഷ്ണനും തള്ളിക്കളയുന്നു: "പുതിയ ദ്രവ്യസങ്കല്പം പഴയ ഭൗതികവാദത്തിന് അറുതിവരുത്തിയെന്ന് ചിലരൊക്കെ വാദിക്കുന്നു. പഴയ അണുസിദ്ധാന്തത്തിന് നിലനില്പില്ലാതായെന്നാണ് ഉദ്ദേശിക്കുന്നതെങ്കിൽ അത് ശരിയാണ്. അതല്ല, ദ്രവ്യവും ആത്മാവും തമ്മിലുള്ള അന്തരം കുറഞ്ഞെന്നാണ് വാദമെങ്കിൽ അത് തീർത്തും അസത്യമാണ്."[3]

ഇവകൂടി കാണുക

അവലംബങ്ങൾ

  1. Development of the Doppler Electron Velocimeter—Theoryഫലകം:പ്രവർത്തിക്കാത്ത കണ്ണി, p. 13
  2. സുകുമാർ അഴീക്കോടിന്റെ നവയാത്രകൾ എന്ന ഗ്രന്ഥത്തിലെ വേദാന്തവും ഭൗതികശാസ്ത്രവും എന്ന ലേഖനം കാണുക.
  3. എസ്.രാധാകൃഷ്ണൻ, ‍An idealist View of Life(പുറം 10)

ഫലകം:Reflist ഫലകം:Refbegin

ഫലകം:Refend

ബാഹ്യകണ്ണികൾ

ഫലകം:Wikisourcepar

"https://ml.wiki.beta.math.wmflabs.org/w/index.php?title=E_%3D_mc²&oldid=119" എന്ന താളിൽനിന്ന് ശേഖരിച്ചത്