കപ്പൽപ്പായ

testwiki സംരംഭത്തിൽ നിന്ന്
വഴികാട്ടികളിലേക്ക് പോവുക തിരച്ചിലിലേക്ക് പോവുക

ഫലകം:Prettyurl

ഫലകം:Infobox Constellation

ദക്ഷിണാർദ്ധഖഗോളത്തിലെ ഒരു നക്ഷത്രരാശിയാണ്‌ കപ്പൽ‌പായ (Vela). ആകാശഗംഗ ഇതിലൂടെ കടന്നുപോകുന്നു.

ജ്യോതിശാസ്ത്രവസ്തുക്കൾ

വളരെ തെക്കുള്ള ഒരു നക്ഷത്രരാശിയായതിനാൽ ഇതിൽ മെസ്സിയർ വസ്തുക്കളൊന്നുമില്ല. ഈ നക്ഷത്രരാശിയിലെ ഏറ്റവും പ്രകാശമേറിയ നക്ഷത്രമായ γ Vel ആണ്‌ ആകാശത്തിലെ ഏറ്റവും പ്രകാശമേറിയ വുൾഫ്-റയറ്റ് നക്ഷത്രം. ദൃശ്യപ്രകാശമുപയോഗിച്ച് പഠിക്കപ്പെട്ട ആദ്യത്തെ പൾസാർ ആയ വേല പൾസാർ ഈ നക്ഷത്രരാശിയിലെ സൂപ്പർനോവാഅവശിഷ്ടത്തിന്റെ ഭാഗമാണ്‌.

ഈ നക്ഷത്രരാശിയിലെ δ,κ നക്ഷത്രങ്ങളും ഓരായം (Carina) രാശിയിലെ ϵ,ι നക്ഷത്രങ്ങളും ചേർന്ന് ത്രിശങ്കു നക്ഷത്രരാശിക്കു സമാനമായ ഒരു കുരിശുരൂപം സൃഷ്ടിക്കുന്നു. ത്രിശങ്കു രാശി ഉപയോഗിച്ച് ദിശ നിർണ്ണയിക്കുന്നവരെ വഴിതെറ്റിക്കുന്ന ഇത് False Cross എന്ന് അറിയപ്പെടുന്നു.

പുരാതന നക്ഷത്രരാശിയായ ആർഗോനേവിസ് (Argo Navis) വിഭജിക്കപ്പെട്ടാണ്‌ കപ്പൽ‌പ്പായ, ഓരായം, അമരം (Puppis) എന്ന ആധുനിക നക്ഷത്രരാശികൾ നിർമ്മിക്കപ്പെട്ടത്. ആർഗോനേവിസിലെ പ്രകാശമേറിയ നക്ഷത്രങ്ങൾ മറ്റു രാശികളിലായതിനാൽ ഈ രാശിയിൽ α,β നക്ഷത്രങ്ങളില്ല എന്ന പ്രത്യേകതയുണ്ട്.

ഫലകം:Astrostub ഫലകം:ConstellationList

"https://ml.wiki.beta.math.wmflabs.org/w/index.php?title=കപ്പൽപ്പായ&oldid=130" എന്ന താളിൽനിന്ന് ശേഖരിച്ചത്