ടെനസീൻ

testwiki സംരംഭത്തിൽ നിന്ന്
വഴികാട്ടികളിലേക്ക് പോവുക തിരച്ചിലിലേക്ക് പോവുക

ഫലകം:Prettyurl ഫലകം:Elementbox header ഫലകം:Elementbox series ഫലകം:Elementbox groupperiodblock ഫലകം:Elementbox appearance ഫലകം:Elementbox atomicmass gpm ഫലകം:Elementbox econfig ഫലകം:Elementbox epershell ഫലകം:Elementbox phase ഫലകം:Elementbox cas number ഫലകം:Elementbox isotopes begin ഫലകം:Elementbox isotopes decay ഫലകം:Elementbox isotopes decay ഫലകം:Elementbox isotopes end ഫലകം:Elementbox footer

അണുസംഖ്യ 117 ആയ മൂലകത്തിന്റെ ഐയുപിഎസി നാമമാണ് ടെനസീൻ. Ts ആണ് ഇതിന്റെ പ്രതീകം. മുമ്പ് ഈ മൂലകം എക്കാ-അസ്റ്റാറ്റിൻ, യുൺയുൺ‌സെപ്റ്റിയം (Uus) എന്നീ താത്കാലിക നാമ ങ്ങളിലാണറിയപ്പെട്ടിരുന്നത്. ഇതിന് ആൽഫ ശോഷണം സംഭവിക്കുമെന്നും മൂലകം 115 ആയിമാറുമെന്നുമാണ് കരുതപ്പെടുന്നത്. ഏഴാമത്തെ പിരിയഡിലെ, ഏറ്റവും അവസാനം കണ്ടുപിടിക്കപ്പെട്ട മൂലകമാണിത്. ഈ മൂലകം നിമിക്കാനുള്ള ആദ്യ ശ്രമങ്ങൾ 2009 -ന്റെ തുടക്കത്തിൽത്തന്നെ റഷ്യയിലെ ഡുബ്നയിലെ ഫ്ലെറോവ് ലബോറട്ടറി ഓഫ് ന്യൂക്ലിയർ റിയാക്ഷൻസിൽ നടന്നുവന്നിരുന്നു. 2009 ഒക്ടോബറിലാണ് ഈ മൂലകം കണ്ടുപിടിക്കപ്പെട്ടത്. 2010- ലാണ് ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. ആകെ ആറ് ആറ്റങ്ങൾ മാത്രമാണ് ഇതുവരെ നിർമ്മിക്കപ്പെട്ടിട്ടുള്ളത്.

റഷ്യയിലെയും അമേരിക്കയിലെയും ശാസ്ത്രജ്ഞർ ചേർന്നാണു് പരീക്ഷണശാലയിൽ ഇതു് സൃഷ്ടിച്ചത്. ഭൌതിക-രാസസ്വഭാവങ്ങൾ ഈ മൂലകത്തിന്റെ ആവർത്തനപ്പട്ടികയിലെ സ്ഥാനം ഹാലൊജെനുകൾ എന്നറിയപ്പെടുന്ന വിഭാഗത്തിലാണ് കൊടുത്തിരിക്കുന്നതെങ്കിലും അത് ഇതുവരെ സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല.

ചരിത്രം

ബെർക്കിലിയം എന്ന മൂലകവുമായി കാത്സ്യം ആറ്റത്തെ കൂട്ടിയിടിപ്പിച്ചാണ് ടെനസീൻ സൃഷ്ടിക്കപ്പെട്ടത്. 1947-ൽ സ്ഥാപിക്കപ്പെട്ടതായ മോസ്കോയിലെ ഡുബ്നയിലുള്ള ജോയിന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ന്യൂക്ളിയർ റിസർച്ചിലാണ് ഈ പരീക്ഷണം നടത്തിയത് . ഈ പരീക്ഷണം മൂലകത്തിന്റെ ആറ് ആറ്റങ്ങളാണ് സൃഷ്ടിച്ചത്. വളരെ പെട്ടെന്നു് തന്നെ ഈ ആറ്റങ്ങൾ ക്ഷയിച്ച് 115-ാം മൂലകമായും, 113-ാം മൂലകമായും പിന്നീട് ന്യൂക്ലീയർ ഫിഷൻ വഴി വിഘടിച്ച് ലഘു മൂലകങ്ങളായി മാറുകയും ചെയ്തു. മൊത്തത്തിൽ 11 പുതിയ ന്യൂട്രോൺ നിബിഡമായ ഐസോടോപ്പുകൾ നിർമ്മിച്ച്, അതിഘന മൂലകങ്ങളുടെ സാങ്കൽപ്പിക സുസ്ഥിര ദ്വീപിന്റെ കൂടുതൽ സമീപത്തേക്ക് ഗവേഷകർ എത്തിയിരിക്കുകയാണ്.

ഇന്റർനാഷണൽ യൂണിയൻ ഫോർ പ്യുവർ ആൻഡ് അപ്ളൈഡ് കെമിസ്ട്രി (ഐ യു പി എ സി) യുടെ അംഗീകാരം ലഭിക്കുന്നതോടൊപ്പം ഇതിന് സ്ഥിരമായ പേരും കൈവരും. ഫ്ലൂറിൻ, ക്ലോറിൻ, ബ്രോമിൻ, അയഡിൻ, ആസ്റ്ററ്റിൻ എന്നിവയാണ് നിലവിലുള്ള ഹാലൊജനുകൾ. അതിനാലാണ് 'ആസ്റ്ററ്റിൻ കഴിഞ്ഞുവരുന്നത്' എന്ന അർത്ഥത്തിൽ എക്കാ ആസ്റ്ററ്റിൻ എന്ന പേര് നൽകിയിരുന്നത്.

2015 ഡിസംബറിൽ ഇന്റർനഷനൽ യൂനിയൻ ഓഫ് പ്യുർ ആന്റ് അപ്ലൈഡ് കെമിസ്ട്രിയും (IUPAC), ഇന്റർനഷനൽ യൂനിയൻ ഓഫ് പ്യുർ ആന്റ് അപ്ലൈഡ് ഫിസിക്സും (IUPAP) ഈ മൂലകത്തിനെ അംഗീകരിച്ചു. IUPAC 2016 ജൂണിൽ റ്റെനസീൻ (tennessine) എന്ന പേരും, Ts എന്ന പ്രതീകവും നിർദ്ദേശിച്ചു. ഇത് ഔദ്യോഗികമായി 2016 നവംബർ 28-ന് സ്വീകരിക്കപ്പെട്ടു.

2048Ca+97249Bk117297Uus*117294Uus+301n
2048Ca+97249Bk117297Uus*117293Uus+401n

അവലംബം

ഫലകം:Reflist ഫലകം:ആവർത്തനപ്പട്ടിക ഫലകം:Chem-stub

"https://ml.wiki.beta.math.wmflabs.org/w/index.php?title=ടെനസീൻ&oldid=74" എന്ന താളിൽനിന്ന് ശേഖരിച്ചത്