ടോറിക് ലെൻസ്

testwiki സംരംഭത്തിൽ നിന്ന്
വഴികാട്ടികളിലേക്ക് പോവുക തിരച്ചിലിലേക്ക് പോവുക

ഫലകം:PU

ടോറസിൽ നിന്ന് ടോറിക് ലെൻസ് ഉപരിതലം ഉരുത്തിരിയുന്നത് (ഇവിടെ ആർ=1.2r).

പരസ്പരം ലംബമായ രണ്ട് ഓറിയൻറേഷനിൽ വ്യത്യസ്ഥ ഫോക്കൽ ദൂരവും വ്യത്യസ്ഥ ഒപ്റ്റിക്കൽ പവറും ഉള്ള ലെൻസ് ആണ് ടോറിക് ലെൻസ്. ടോറസിൽ നിന്നുള്ള ഭാഗം പോലെ പ്രവർത്തിക്കുന്ന അത്തരം ലെൻസ് ഒരു ഗോളീയ ലെൻസിന്റെയും സിലിണ്ടർ ലെൻസിന്റെയും സംയോജനം പോലെയാണ് പ്രവർത്തിക്കുന്നത്. ടോറിക് ലെൻസുകൾ പ്രധാനമായും അസ്റ്റിഗ്മാറ്റിസം തിരുത്തുന്നതിനായി കണ്ണടകൾ, കോൺടാക്റ്റ് ലെൻസുകൾ, ഇൻട്രാഒകുലർ ലെൻസുകൾ എന്നിവയിൽ ഉപയോഗിക്കുന്നു.

ടോറസ്

ആരം r ഉള്ള ഒരു വൃത്തം, വൃത്തത്തിന്റെ അതേ പ്രതലത്തിലുള്ള ഒരു അച്ചുതണ്ടിന് ചുറ്റും കറങ്ങുമ്പോൾ (ഇവിടെ z അക്ഷം) വൃത്തത്തിന്റെ മധ്യത്തിൽ നിന്ന് R അകലത്തിൽ ഒരു ടോറസ് ഉണ്ടാകുന്നു.

ഒരു വൃത്തം അതേ പ്രതലത്തിൽ തന്നെയുള്ള ഒരു അച്ചുതണ്ടിൽ പ്രദക്ഷിണം ചെയ്യുമ്പോൾ ഉണ്ടാവുന്ന ഒരു ത്രിമാന ജ്യാമിതീയ രൂപമാണ് ടോറസ് (വലതുവശത്തുള്ള ചിത്രം കാണുക). R ൽ കുറവാണ് r എങ്കിൽ ഒരു റിംഗ് ടോറസ് ആണ് ഉണ്ടാകുന്നത്. മറിച്ച് r ഉം R ഉം തുല്യമാണ് എങ്കിൽ ഒരു ഹോൺ ടോറസ് ഉൽ‌പാദിപ്പിക്കപ്പെടുന്നു, അവിടെ നടുക്കുള്ള ദ്വാരം ഒരൊറ്റ പോയിന്റായി ചുരുങ്ങുന്നു. R ൽ കൂടുതലാണ് r എങ്കിൽ ഒരു സ്പിൻഡിൽ ടോറസ് ഉണ്ടാകുന്നു, അതിൽ നടുക്കുള്ള ദ്വാരത്തിന് പകരം രണ്ട് കുഴിവ് മാത്രമേ അവശേഷിക്കുള്ളൂ. R പൂജ്യത്തിനോടടുക്കുമ്പോൾ ഈ കുഴിവ് കുറഞ്ഞ് വന്ന് R പൂജ്യം ആകുന്നതോടെ ടോറസ് ആരം r ഉള്ള ഒരു ഗോളമായി മാറുന്നു.

പ്രധാന റേഡിയസ് R പൂജ്യം ആകുമ്പോൾ (ഇവിടെ വലത്ത് നിന്ന് ഇടത്തേക്ക്), ടോറസ് ഒരു ഗോളമായി മാറുന്നു.

ആരവും ഒപ്റ്റിക്കൽ പവറും

ടോറിക് ലെൻസ് ഉപരിതലത്തിന്റെ വക്രതയുടെ ആരം ഫലകം:Nowrap, കൂടുന്ന്തിനനുസരിച്ച് റിഫ്രാക്റ്റീവ് പവർ, S കുറയും.

S=n1R+r ,

ഇവിടെ n എന്നത് ലെൻസ് മെറ്റീരിയലിന്റെ അപവർത്തനാങ്കമാണ്.

ആരം r കുറയുന്നതിനനുസരിച്ച് റിഫ്രാക്റ്റീവ് പവർ s കൂടും.

s=n1r .

ഫലകം:Nowrap , ഫലകം:Nowrap ആയതിനാൽ ടോറിക് ലെൻസിന്റെ ഒപ്റ്റിക്കൽ പവർ, s പവർ ഉള്ള ഗോളീയ ലെൻസ് പവറും, ഫലകം:Nowrap ഉള്ള ഒരു സിലിണ്ടർ ലെൻസും ചേർന്നതായിരിക്കും. ഒഫ്താൽമോളജിയിലും ഒപ്‌റ്റോമെട്രിയിലും ഫലകം:Nowrap ലെൻസിന്റെ സിലിണ്ടർ പവർ എന്ന് വിളിക്കുന്നു. [1]

പ്രകാശകിരണവും അതിന്റെ റിഫ്രാക്റ്റീവ് ശക്തിയും

ടോറസിന്റെ ( x, y ) പ്ലെയിനിനുള്ളിലെ പ്രകാശകിരണങ്ങൾ (മുകളിലുള്ള ചിത്രത്തിൽ നിർവചിച്ചിരിക്കുന്നത് പോലെ) വക്രത കുറഞ്ഞ (റേഡിയസ് ഓഫ് കർവേച്ചർ കൂടിയ) ഫലകം:Nowrap അനുസരിച്ച് റിഫ്രാക്റ്റ് ചെയ്യപ്പെടുന്നു, അതിനർത്ഥം ഇതിൽ റിഫ്രാക്റ്റീവ് പവർ ഏറ്റവും കുറവാണ് എന്നാണ്.

ടോറസിന്റെ പരിക്രമണ അച്ചുതണ്ട് (Z അച്ചുതണ്ട്) ചെറിയ റേഡിയസ് ഓഫ് കർവേച്ചർ r പ്രകാരം അപവർത്തനം ചെയ്യുന്നു, അതിനാൽ ഇവിടെ ഏറ്റവും കൂടിയ റിഫ്രാക്റ്റീവ് പവർ ഉണ്ടാകും.

അനന്തരഫലമായി, പരസ്പരം ലംബമായ ഓറിയന്റേഷനുകളിൽ രണ്ട് വ്യത്യസ്ത റിഫ്രാക്റ്റീവ് ശക്തികളുണ്ട്. ഇന്റർമീഡിയറ്റ് ഓറിയന്റേഷനുകളിൽ, റിഫ്രാക്റ്റീവ് പവർ ഏറ്റവും വലിയതിൽ നിന്ന് ചെറിയ മൂല്യത്തിലേക്ക് അല്ലെങ്കിൽ വിപരീതമായി ക്രമേണ മാറുന്നു. ഇത് കണ്ണിന്റെ അസ്റ്റിഗ്മാറ്റിക് വ്യതിയാനം തിരുത്തും.

അടോറിക് ലെൻസ്

ആധുനിക കമ്പ്യൂട്ടർ നിയന്ത്രിത രൂപകൽപ്പന, പൊടിക്കൽ, മിനുക്കുപണികൾ എന്നിവ ഉപയോഗിച്ച്, ടോറിക് ആകൃതിയിൽ നിന്ന് ചില വ്യതിയാനങ്ങൾ അനുവദിക്കുന്നതിലൂടെ വിശാലമായ ആംഗിൾ ഓഫ് വ്യൂ ഉള്ളപ്പോൾ പോലും നല്ല കാഴ്ച തിരുത്തലുകൾ നേടാനാകും. ഇതിനെ ഒരു അടോറിക് ലെൻസ് (അക്ഷരാർത്ഥത്തിൽ നോൺ-ടോറിക് ലെൻസ്) എന്ന് വിളിക്കുന്നു. [2] [3] ആസ്‌ഫെറിക് ലെൻസുകൾ ഗോളീയ ലെൻസുകളുമായി ബന്ധപ്പെടുന്ന അതേ രീതിയിൽ ടോറിക് ലെൻസുകളുമായി അടോറിക് ലെൻസുകൾ ബന്ധപ്പെട്ടിരിക്കുന്നു.

അവലംബം

  1. This is used for correcting astigmatism. In this context, the term cylinder is based on a mathematical approximation, which is only valid for small corrective powers.
  2. Meister, D.: Principles of Atoric Lens Design, in: Lens Talk, Vol. 27, No. 3 (Jan. 1998)
  3. Volk, D.: Aspheric Lenses ഫലകം:Webarchive, in Duane's Ophthalmology, chapter 50 (Lippinkott, Wilkins & Williams / Wolters-Kluwer Health, Chicago, USA)
"https://ml.wiki.beta.math.wmflabs.org/w/index.php?title=ടോറിക്_ലെൻസ്&oldid=469" എന്ന താളിൽനിന്ന് ശേഖരിച്ചത്