തുബൻ

testwiki സംരംഭത്തിൽ നിന്ന്
വഴികാട്ടികളിലേക്ക് പോവുക തിരച്ചിലിലേക്ക് പോവുക

ഫലകം:Prettyurl ഫലകം:Starbox begin ഫലകം:Starbox image ഫലകം:Starbox observe ഫലകം:Starbox character ഫലകം:Starbox astrometry ഫലകം:Starbox orbit ഫലകം:Starbox detail ഫലകം:Starbox catalog ഫലകം:Starbox reference ഫലകം:Starbox end ആൽഫ ഡ്രാക്കോണിസ് (α ഡ്രാക്കോണിസ്, ചുരുക്കി ആൽഫാ Dra, α Dra) എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന തുബൻ , വ്യാളം/ഡ്രാകോ നക്ഷത്രരാശിയിലെ ഒരു നക്ഷത്രമാണ് (യാഥാർത്ഥത്തിൽ ഇതൊരു ദ്വന്ദനക്ഷത്രമാണ്). ഉത്തരാർദ്ധഖഗോളത്തിൽ കാണപ്പെടുന്ന മങ്ങിയ ഒരു നക്ഷത്രമാണ് ഇത്. ഈജിപ്തുകാർ പിരമിഡുകൾ നിർമ്മിയ്ക്കുന്ന സമയങ്ങളിൽ ഇതായിരുന്നു ധ്രുവനക്ഷത്രം(ക്രിസ്തുവിന് മുൻപ് നാലാം സഹസ്രാബ്ദം മുതൽ രണ്ടാം സഹസ്രാബ്ദം വരെ).[1]

ഇതിനെ വ്യാളത്തിലെ ആൽഫ നക്ഷത്രമായി പേരു കൊടുത്തിട്ടുണ്ടെങ്കിലും 3.65 മാത്രം ദൃശ്യകാന്തിമാനം ഉള്ള ഇതിന് ഈ നക്ഷത്രരാശിയിലെ ഏറ്റവും പ്രകാശമാനമായ ഗാമ ഡ്രാക്കോണിസിനെ (എൽടാനിൻ) (ദൃശ്യകാന്തിമാനം 2.24) അപേക്ഷിച്ച് 3.7 ൽ ഒന്നുമാത്രം പ്രകാശമേ ഉള്ളൂ. [notes 1] വാസ്തവത്തിൽ തിളക്കത്തിന്റെ കാര്യത്തിൽ ഇത് നക്ഷത്രരാശിയിൽ ഏഴാം സ്ഥാനത്തു മാത്രമാണ്. [2] എന്നാൽ ഒരിയ്ക്കൽ ധ്രുവനക്ഷത്രം ആയതിനാൽ ആയിരിയ്ക്കണം ഇതിന് ആൽഫ സ്ഥാനം ലഭിച്ചത്.

നാമകരണം

ഈ നക്ഷത്രത്തിന്റെ ബെയർ നാമം α Draconis അഥവാ ആൽഫ ഡ്രാക്കോണിസ് എന്നാണ്.

'പാമ്പ്' എന്നർത്ഥം വരുന്ന ثعبان thuʿbān എന്ന അറബി വാക്കിൽ നിന്നാണ് Thuban/തുബൻ എന്ന പേരിന്റെ ഉത്ഭവം. "ഡ്രാഗൺ'സ് ടെയിൽ", "ആഡിബ്" എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നുണ്ട്. 2016 ൽ ഇന്റർനാഷണൽ അസ്‌ട്രോണോമിൿ യൂണിയൻ സംഘടിപ്പിച്ച വർക്കിംഗ് ഗ്രൂപ്പിൽ (WSGN)[3] നക്ഷത്രങ്ങളുടെ പേരുകൾ ഏകീകരിയ്ക്കാനുള്ള നിർദ്ദേശം അംഗീകരിയ്ക്കപ്പെട്ടു. WSGN അംഗീകരിച്ച[4] ആദ്യ രണ്ടു ബാച്ചുകളിൽ തുബൻ എന്ന പേര് തന്നെയാണ് ഈ നക്ഷത്രത്തിന് നൽകിയിരിക്കുന്നത്. നക്ഷത്രനാമങ്ങളുടെ IAU കാറ്റലോഗിലും ഇതേ പേരിൽ തന്നെയാണ് ഈ നക്ഷത്രത്തെ സൂചിപ്പിയ്ക്കുന്നത്.[5]

ആൽഫ ഡ്രാക്കോണിസ്, കാപ്പാ ഡ്രാക്കോണിസ്, ലാംഡ ഡ്രാക്കോണിസ്, 24 ഉർസെ മജോറിസ്, 43 ക്യാമിലോപാർഡാലിസ്, ആൽഫ ക്യാമിലോപാർഡാലിസ്, ബി.കെ.ക്യാമിലോപാർഡാലിസ് തുടങ്ങിയ നക്ഷത്രങ്ങൾ ചേർന്നുള്ള ആസ്റ്ററിസത്തിന്(ഉപനക്ഷത്രരാശി) ചൈനീസ് ഭാഷയിൽ ഊതനിറത്തിലുള്ള, വിലക്കപ്പെട്ട അടച്ചുകെട്ടലിന്റെ വലത്തെ മതിൽ (Right Wall of Purple Forbidden Enclosure) അഥവാ 紫微右垣 (Zǐ Wēi Yòu Yuán) എന്നാണ് പേര്.[6] അതിനാൽ ഈ നക്ഷത്രത്തിന്റെ ചൈനീസ് പേര് 紫微右垣一 (Zǐ Wēi Yòu Yuán yī, അഥവാ ഊതനിറത്തിലുള്ള, വിലക്കപ്പെട്ട അടച്ചുകെട്ടലിന്റെ വലത്തെ മതിലിലെ ആദ്യനക്ഷത്രം എന്നാണ്.[7]

ദൃശ്യത

സപ്തർഷിമണ്ഡലത്തിന്റെ അടുത്തായതുകൊണ്ട് തെളിഞ്ഞ ആകാശമുള്ള രാത്രികളിൽ ഇതിനെ കണ്ടുപിടിയ്ക്കാൻ അധികം ബുദ്ധിമുട്ടില്ല. എന്നാൽ പ്രകാശമലിനീകരണം ഉള്ള സ്ഥലങ്ങളിൽ നിന്നും ഇതിനെ കണ്ടുപിടിയ്ക്കാൻ എളുപ്പമല്ല.

ധ്രുവനക്ഷത്രം

ധ്രുവനക്ഷത്രത്തിന്റെ വിഷുവങ്ങളുടെ പുരസ്സരണം. ചിത്രത്തിൻറെ വലതുഭാഗത്ത് -2000 എന്ന അടയാളത്തിന്റെ അടുത്താണ് തുബൻ.

ഭൂമിയുടെ അച്ചുതണ്ടിന്റെ പുരസ്സരണം കാരണം ധ്രുവനക്ഷത്രമായി കണക്കാക്കുന്ന നക്ഷത്രങ്ങൾ മാറിക്കൊണ്ടിരിയ്ക്കുന്നു. ക്രിസ്തുവിനു മുൻപ് 3942 മുതൽ ക്രിസ്തുവിനു മുൻപ് 1793 വരെ ധ്രുവനക്ഷത്രമായി കണക്കാക്കിയിരുന്നത് ഈ നക്ഷത്രത്തെയാണ്. അതിനു മുൻപ് അയോട്ട ഡ്രാക്കോണിസും അതിനുശേഷം ബീറ്റ ഉർസെ മൈനോറിസും (Kochab/കോചാബ്) ആയിരുന്നു ധ്രുവനക്ഷത്രങ്ങൾ.[8][9] 2830 ബി.സി വരെ ഇത് ഖഗോളീയ ഉത്തരധ്രുവത്തിൽ നിന്നും വെറും 10 ആർക്ക് മിനുട്ടുകൾ മാത്രം അകലയെയായിരുന്നു.[10] അതിനുശേഷം ഏതാണ്ട് 200 കൊല്ലത്തോളം ഖഗോളീയ ഉത്തരധ്രുവത്തിൽ നിന്നുള്ള അതിന്റെ ദൂരം ഒരു ഡിഗ്രിയിൽ താഴെ ആയിരുന്നു.

ഇപ്പോൾ ഇത് ഖഗോളീയ ഉത്തരധ്രുവത്തിന്റെ സമീപത്തല്ല. ഇതിന്റെ ഇപ്പോളത്തെ അവനമനം 64° 20' 45.6" യും ഖഗോളരേഖാംശം 14h 04m 33.58s ഉം ആണ്. 10000 എ.ഡി. ആകുമ്പോളേക്കും ഇത് ഖഗോളീയ ഉത്തരധ്രുവത്തിൽ നിന്നും ഏതാണ്ട് 47 ഡിഗ്രി അകലെ വരെ എത്തിയിരിയ്ക്കും. പിന്നീട് ഇത് തിരികെ ഉത്തരധ്രുവത്തിലേയ്ക്ക് നീങ്ങിത്തുടങ്ങി 20346 എ.ഡി ആകുമ്പോളേക്കും ഇത് വീണ്ടും ധ്രുവനക്ഷത്രം ആയിത്തീരും.[8] അന്ന് ഇതിന്റെ അവനമനം 88° 43′ 17.3″ ഉം ഖഗോളരേഖാംശം 19h 08m 54.17s ഉം ആയിരിയ്ക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.ഫലകം:തെളിവ്

മുൻപ് ധ്രുവനക്ഷത്രം ശേഷം
അയോട്ട ഡ്രാക്കോണിസ് c. 3900–1800 BCE ബീറ്റ ഉർസെ മൈനോറിസ് (Kochab/കോചാബ്)

ദ്വന്ദനക്ഷത്രസംവിധാനം

തുബൻ ഒരു ദ്വന്ദനക്ഷത്രമാണ്. എന്നാൽ ഒരു ഒപ്റ്റിക്കൽ ദൂരദർശിനിയിലൂടെ നോക്കിയാൽ ഇതിനെ വേർതിരിച്ചു കാണാൻ സാധ്യമല്ല. ഇതിന്റെ സ്പെക്ട്രത്തിലെ ഡോപ്ലർ പ്രഭാവം വിലയിരുത്തിയാണ് ഇത് രണ്ടു നക്ഷത്രങ്ങൾ പരസ്പരം ചുറ്റുന്ന ഒരു സംവിധാനമാണെന്ന് കണ്ടെത്തിയത്. സ്പെക്ട്രത്തിൽ നോക്കിയാലും രണ്ടു നക്ഷത്രങ്ങൾക്കും കൂടെ ഒരേ ഒരു ലൈൻ മാത്രമേ കാണുകയുള്ളൂ. ഇത്തരം വിശ്ലേഷണങ്ങളിൽ നിന്നും ഇതിന്റെ പരസ്പരം ചുറ്റാൻ ഇത് 51.4 ദിവസങ്ങൾ എടുക്കുന്നുണ്ടെന്നും ഇതിന്റെ ഭ്രമണപഥത്തിന് ഉൽകേന്ദ്രത ഉണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ സംവിധാനത്തിലെ രണ്ടു നക്ഷത്രങ്ങളും തമ്മിൽ 0.46 അസ്ട്രോണമിക്കൽ യൂണിറ്റ് ദൂരം ഉണ്ട്. ഇതിലെ ദ്വിതീയ നക്ഷത്രത്തിന്റെ പിണ്ഡം പ്രഥമ നക്ഷത്രത്തേക്കാൾ അല്പം കൂടുതലാണ്.[11]

മറ്റു പ്രത്യേകതകൾ

തുബന്റെ സ്പെക്ട്രൽ ക്ലാസ് A0III ആണ്. അഭിജിത്തിന്റേതിന് സമാനമാണ് ഇതിന്റെ താപനിലയും സ്പെക്ട്രവും. എന്നാൽ അതിനേക്കാൾ ഭാരവും പ്രകാശതീവ്രതയും കൂടുതലാണ്. A0III ടൈപ്പ് സ്പെക്ട്രങ്ങളുടെ ഒരു സ്റ്റാൻഡേർഡ് ആയി ഇതിന്റെ സ്പെക്ട്രത്തെ ഉപയോഗിയ്ക്കുന്നു.[12]

ഇതൊരു മെയിൻ സീക്വെൻസ് താരമല്ല; ഇതിന്റെ കേന്ദ്രത്തിൽ ഹൈഡ്രജൻ ഫ്യൂഷൻ ഇപ്പോൾ നടക്കുന്നില്ല. അതിനാൽ ഇതൊരു വെളുത്ത ഭീമൻ നക്ഷത്രമാണ്. സൂര്യനെക്കാൾ ഏതാണ്ട് 120 മടങ്ങ് പ്രകാശമുണ്ട് ഇതിന്. ഭൂമിയിൽ നിന്നും ഏതാണ്ട് 300 പ്രകാശവർഷം അകലെയാണ് ഇതിന്റെ സ്ഥാനം.[13]


നോട്ടുകൾ

ഫലകം:Reflist

അവലംബം

ഫലകം:Reflist

പുറംകണ്ണികൾ

ഫലകം:Sky

  1. ഫലകം:Cite web
  2. ഫലകം:Cite book
  3. ഫലകം:Cite web
  4. ഫലകം:Cite web
  5. ഫലകം:Cite web
  6. ഫലകം:In lang 中國星座神話, written by 陳久金. Published by 台灣書房出版有限公司, 2005, ഫലകം:ISBN.
  7. ഫലകം:In lang 香港太空館 - 研究資源 - 亮星中英對照表 ഫലകം:Webarchive, Hong Kong Space Museum. Retrieved 2010-11-23.
  8. 8.0 8.1 ഫലകം:Cite web
  9. ഫലകം:Cite book
  10. ഫലകം:Cite web
  11. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; kallinger എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  12. ഫലകം:Cite journal
  13. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; murphy എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.


ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗുകൾ "notes" സംഘത്തിൽ ഉണ്ട്, പക്ഷേ ബന്ധപ്പെട്ട <references group="notes"/> റ്റാഗ് കണ്ടെത്താനായില്ല

"https://ml.wiki.beta.math.wmflabs.org/w/index.php?title=തുബൻ&oldid=371" എന്ന താളിൽനിന്ന് ശേഖരിച്ചത്