മെയ്റ്റ്നേറിയം
ഫലകം:Prettyurl ഫലകം:Elementbox header ഫലകം:Elementbox series ഫലകം:Elementbox groupperiodblock ഫലകം:Elementbox appearance ഫലകം:Elementbox atomicmass gpm ഫലകം:Elementbox econfig ഫലകം:Elementbox epershell ഫലകം:Elementbox phase ഫലകം:Elementbox cas number ഫലകം:Elementbox isotopes begin ഫലകം:Elementbox isotopes decay ഫലകം:Elementbox isotopes decay ഫലകം:Elementbox isotopes decay ഫലകം:Elementbox isotopes decay ഫലകം:Elementbox isotopes decay ഫലകം:Elementbox isotopes decay ഫലകം:Elementbox isotopes decay ഫലകം:Elementbox isotopes end ഫലകം:Elementbox footer അണുസംഖ്യ 109 ആയ മൂലകമാണ് മെയ്റ്റ്നേറിയം. Mt ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. ഫലകം:Listen ഇത് ഒരു കൃത്രിമ മൂലകമാണ്. ഇതിന്റെ കണ്ടെത്തിയിട്ടുള്ള ഐസോട്ടോപ്പുകളിൽ ഏറ്റവും സ്ഥിരതയേറിയ Mt-278 ന്റെ അർദ്ധായുസ് അര മണിക്കൂർ ആണ്. വെള്ളികലർന്ന വെള്ള നിറമോ മെറ്റാലിക് ചാര നിറമോ ആണിതിനെന്നും ഇതിന്റെ അവസ്ഥ ഖരമാണെന്നുമാണ് കരുതപ്പെടുന്നത്.
കണ്ടെത്തൽ
1983 ഓഗസ്റ്റ് 29ന് ജർമനിയിലെ ഡാംസ്റ്റാഡ്റ്റിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെവി അയോൺ റിസേർച്ചിൽ വച്ച് പീറ്റർ ആംബസ്റ്റർ, ഗോട്ട്ഫ്രൈഡ് മ്യൂസൻബെർഗ് എന്നിവരുടെ നേതൃത്വത്തിലുള്ള ഗവേഷകരുടെ സംഘമാണ് ആദ്യമായി ഹാസ്സിയം കൃത്രിമമായി നിർമിച്ചത്. [1] അവർ ഒരു ബിസ്മത്-209 ലേക്ക് ഇരുമ്പ്-58 ന്യൂക്ലിയൈ കൂട്ടിയിടിപ്പിച്ചു. മെയ്റ്റ്നെറിയം-266 ഐസോട്ടോപ്പിന്റെ ഒരു ആറ്റം ഉൽപന്നമായി ലഭിച്ചു.
നാമകരണം
മൂലകം 109 ആദ്യകാലങ്ങളിൽ ഏക ഇറിഡിയം എന്നാണ് അറിയപ്പെട്ടിരുന്നത്. ഓസ്ട്രിയൻ ഊർജ്ജതന്ത്രജ്ഞയും ഗണിതശാസ്ത്രജ്ഞയുമായ ലിസ് മെയ്റ്റ്നറുടെ ബഹുമാനാർത്ഥമാണ് മൂലകത്തിന് മെയ്റ്റ്നെറിയം(Mt) എന്ന പേര് നിർദ്ദേശിക്കപ്പെട്ടത്. 101 മുതൽ 109 മൂലകങ്ങളുടെ നാമകരണത്തെ സംബന്ധിച്ച വിവാദങ്ങൾ നടന്നുകൊണ്ടിരുന്ന സമയത്ത് ഐയുപിഎസി മൂലകം 109ന് താൽകാലികമായി അൺനിൽഎന്നിയം എന്ന പേര് സ്വീകരിച്ചു.[2] 1997ഓടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയും മൂലകം 109ന് മെയ്റ്റ്നെറിയം എന്ന പേര് സ്വീകരികുകയും ചെയ്തു.
ഇലക്ട്രോണിക് ഘടന

ആവർത്തനപ്പട്ടികയിലെ 109ആം മൂലകമാണ് മെയ്റ്റ്നേറിയം. അതിന്റെ രണ്ട് രീതിയിലുള്ള ഇലക്ട്രോൺ വിന്യാസങ്ങൾ:
ബോർ മാതൃക: 2, 8, 18, 32, 32, 15, 2
ക്വാണ്ടം മെക്കാനിക്കൽ മാതൃക: 1s22s22p63s23p64s23d10 4p65s24d105p66s24f145d10 6p67s25f146d7
ഐസോട്ടോപ്പുകളും കണ്ടെത്തിയ വർഷവും
| ഐസോട്ടോപ്പ് | കണ്ടെത്തിയ വർഷം | രാസപ്രവർത്തനം |
|---|---|---|
| 266Mt | 1982 | 209Bi(58Fe,n)[1] |
| 267Mt | അറിവില്ല | |
| 268Mt | 1994 | 209Bi(64Ni,n)[3] |
| 269Mt | അറിവില്ല | |
| 270Mt | 2004 | 209Bi(70Zn,n)[4] |
| 271Mt | അറിവില്ല | |
| 272Mt | അറിവില്ല | |
| 273Mt | അറിവില്ല | |
| 274Mt | 2006 | 237Np(48Ca,3n)[4] |
| 275Mt | 2003 | 243Am(48Ca,4n)[5] |
| 276Mt | 2003 | 243Am(48Ca,3n)[5] |
അവലംബങ്ങൾ
- ↑ 1.0 1.1 "Observation of one correlated α-decay in the reaction 58Fe on 209Bi→267109"ഫലകം:പ്രവർത്തിക്കാത്ത കണ്ണി, Munzenberg et al., Z. Phys. A., 1982, 309, 1. Retrieved on 2008-03-01
- ↑ unnilennium - Definitions from Dictionary.com
- ↑ see roentgenium for details
- ↑ 4.0 4.1 see ununtrium for details
- ↑ 5.0 5.1 see ununpentium for details