അങ്കഗണിതത്തിലെ അടിസ്ഥാന സിദ്ധാന്തം

testwiki സംരംഭത്തിൽ നിന്ന്
വഴികാട്ടികളിലേക്ക് പോവുക തിരച്ചിലിലേക്ക് പോവുക


ഫലകം:Prettyurlഒന്നിൽ കൂടുതലുള്ള ഏതൊരു സംഖ്യയും ഒന്നുകിൽ അഭാജ്യസംഖ്യയോ അല്ലെങ്കിൽ അഭാജ്യസംഖ്യകളുടെ ഗുണിതമോ ആയിരിക്കും എന്നതാണു് അങ്കഗണിതത്തിലെ അടിസ്ഥാന സിദ്ധാന്തം. ഈ ഗുണിതത്തിലെ അഭാജ്യസംഖ്യകളുടെ ക്രമം ഏതുരീതിയിലും ആവാമെങ്കിലും ഉൾപ്പെടുന്ന അഭാജ്യസംഖ്യകൾ എല്ലായ്പോഴും ഒന്നുതന്നെയായിരിക്കും. ഉദാഹരണം:

1200=24×31×52=3×2×2×2×2×5×5=5×2×3×2×5×2×2= etc.

ഇതനുസരിച്ചു്, 1200 എന്ന സംഖ്യ അഭാജ്യസംഖ്യകളുടെ ഗുണിതമാവുമെന്നും ഈ ഗുണിതത്തിൽ എല്ലായ്പോഴും നാലു രണ്ടുകളും, ഒരു മൂന്നും, രണ്ടു അഞ്ചുകളും നിശ്ചയമായും ഉണ്ടാവുമെന്നും കാണുന്നു.