കൂളോം നിയമം

testwiki സംരംഭത്തിൽ നിന്ന്
വഴികാട്ടികളിലേക്ക് പോവുക തിരച്ചിലിലേക്ക് പോവുക

ഫലകം:Prettyurl ഫലകം:വിദ്യുത്കാന്തികത

വൈദ്യുതപരമായി ചാർജ്ജുള്ള രണ്ട് വസ്തുക്കൾ തമ്മിലുള്ള പ്രതിപ്രവർത്തനത്തിന് വിശദീകരണം നൽകുന്ന ഭൗതിക ശാസ്ത്രത്തിലെ നിയമമാണ് കൂളോം നിയമം. വിദ്യുത്കാന്തികതാ പ്രതിഭാസത്തിന്റെ വളർച്ചക്ക് കാരണമായ ഈ നിയമം ആദ്യമായി പ്രകാശനം ചെയ്തത് 1783 - ൽ ഫ്രഞ്ച് ഭൗതികശാസ്ത്രഞ്ജനായ ചാൾസ് അഗസ്റ്റീൻ കൂളോം ആണ്.

എന്നിരുന്നാലും, ചാർജ്ജുള്ള രണ്ട് വസ്തുക്കൾ തമ്മിലുള്ള ബലത്തിന്റെ പ്രതിപ്രവർത്തനത്തിന് ദൂരവുമായുള്ള വ്യതിചലനങ്ങൾ നിർവചിച്ചത് ജോസഫ് പ്രീസ്റ്റ്ലി എന്ന ശാസ്ത്രഞ്ജനാണ്.[1] ഹെൻ‌റി കാവൻഡിഷ് എന്നശാസ്ത്രഞ്ജൻ ദൂരത്തിന്റെയും ചാർജിന്റെയും പ്രതിപ്രവർത്തനത്തിന് വിശദീകരണം കൂളംബിനു മുൻപ് തന്നെ നൽകിയിരുന്നു പക്ഷേ ഇദ്ദേഹം ഇത് പ്രകാശനം ചെയ്തിരുന്നില്ല.

ചാർജിന്റെ യൂണിറ്റാണ് കൂളോം (c).

അദിശ നിയമം

കൂളോമിന്റെ അദിശ നിയമം, രണ്ടു നിശ്ചലബിന്ദുക്കൾ തമ്മിലുള്ള ആകർഷണും/വികർഷണ ബലങ്ങളുടെ അളവ് മാത്രമേ പ്രതിപാദിക്കുന്നുള്ളൂ, ഇവയുടെ ദിശ പ്രതിപാദിക്കുവാൻ സദിശ നിയമം ഉപയോഗിക്കാം.

കൂളോം നിയമം പ്രതിപാദിക്കുന്ന ചിത്രം; സമാന ചാർജുകൾ വികർഷിക്കുകയും വിപരീത ചാർജുകൾ ആകർഷിക്കുകയും ചെയ്യുന്നു.

കൂളോമിന്റെ അദിശ നിയമം പ്രസ്താവിക്കുന്നത്

ചാർജുള്ള രണ്ടു നിശ്ചലബിന്ദുക്കൾ തമ്മിലുള്ള ആകർഷണും/വികർഷണ ബലങ്ങളുടെ പ്രതിപ്രവർത്തനം ചാർജുകളുടെ ഗുണനഫലത്തിനു നേർഅനുപാതത്തിലും അവ തമ്മിലുള്ള ദൂരത്തിന്റെ വർഗത്തിനു വിപരീതാനുപാതത്തിലുമായിരിക്കും.

q1,q2 എന്നിങ്ങനെ രണ്ടു ചാർജുകൾ 'r' അകലത്തിൽ വച്ചിരിക്കുന്നെന്നു എന്ന് കരുതുക. ഇവ തമ്മിലുള്ള ബലം (F)

F=keq1q2r2

ഇവിടെ ke എന്നത്

ke=14πε0=c2 μ04π=c2107 Hm1=8.987 551 787 368 176 4×109 Nm2C2.

ഈ സമവാക്യത്തിൽ SI യൂണിറ്റ് പ്രകാരം, പ്രകാശവേഗം, c,[2] എന്നത് ഫലകം:Val,[3] മാഗ്നെറ്റിക് കോൺസ്റ്റന്റ് (μ0), എന്നത് ഫലകം:Nowrap,[4] ഇലക്ടിക്കൽ കോൺസ്റ്റന്റ് (ε0) എന്നത് ഫലകം:Nowrap.[5] സൂചിപ്പിക്കുന്നു.

വൈദ്യുതമണ്ഡലം

ഫലകം:Main

ലോറൻസ് ബലനിയമത്തിൽ ഒരു പോയിന്റ് ചാർജ്ജ് (q) മുഖേന നിശ്ചിത അകലം(r) ൽ വൈദ്യുതമണ്ഡലത്തിന്റെ അദിശ അളവ് (E)

E=14πε0qr2.

സദിശ നിയമം

𝐫1 അകലത്തിൽ സ്ഥിതി ചെയ്യുന്ന, ചാർജ്ജ് q1, 𝐫2 അകലത്തിൽ സ്ഥിതി ചെയ്യുന്ന, മറ്റൊരു ചാർജ്ജ് q2 ന്റെ സ്വാധീനം, മുഖേന ഉണ്ടാകുന്ന ബലത്തിന്റെ അളവും ദിശയും മനസ്സിലാക്കുവാൻ സദിശനിയമം ആവശ്യമാണ്.

𝐅=14πε0q1q2(𝐫1𝐫2)|𝐫1𝐫2|3=14πε0q1q2r2𝐫^21,

ഇവിടെ r എന്നത് രണ്ട് ചാർജ്ജ് തമ്മിലുള്ള അകലം. ഇത് ദിശയോടു കൂടിയ അദിശ നിഅയമത്തിന് സമാനമായി കരുതാം, ദിശ യൂണിറ്റ് ദിശ, 𝐫^21, എന്നത്' ചാർജ്ജ് q2 മുതൽ ചാർജ്ജ് q1 ഉള്ള രേഖക്ക് സമാന്തരമായി.[6]

രണ്ട് സമാന ചാർജ്ജാണെങ്കിൽ (like charges) ഗുണിതം q1q2 പോസിറ്റീവും, ബലത്തിന്റെ ദിശ q1𝐫^21; സമാന ചാർജുകൾ വികർഷിക്കുന്നു. രണ്ട് വിപരീത ചാർജ്ജാണെങ്കിൽ ഗുണിതം q1q2 നെഗറ്റീവും, ബലത്തിന്റെ ദിശ q1𝐫^21; വിപരീത ചാർജുകൾ ആകർഷിക്കുന്നു.


അവലംബം

ഫലകം:Physics-stub

"https://ml.wiki.beta.math.wmflabs.org/w/index.php?title=കൂളോം_നിയമം&oldid=100" എന്ന താളിൽനിന്ന് ശേഖരിച്ചത്