ക്ലോസ്-അപ്പ് ലെൻസ്

testwiki സംരംഭത്തിൽ നിന്ന്
വഴികാട്ടികളിലേക്ക് പോവുക തിരച്ചിലിലേക്ക് പോവുക

ഫലകം:Prettyurl

മൂന്ന് ക്ലോസപ്പ് ലെൻസുകളുടെ സെറ്റ്
സാധാരണ ക്ലോസ്-അപ്പ് ലെൻസ്
ക്ലോസ്-അപ്പ് ഫോട്ടോഗ്രാഫിയുടെ ഒപ്റ്റിക്കൽ സ്കീം. ഫലകം:Unbulleted list
3 ഡയോപ്റ്റർ അക്രോമാറ്റിക് ക്ലോസ്-അപ്പ് ലെൻസ് ഉപയോഗിച്ച് എടുത്ത ഫോട്ടോ

ഫോട്ടോഗ്രാഫിയിൽ, മാക്രൊ ഫോട്ടോഗ്രഫിക്ക് വേണ്ടി നിർമ്മിച്ചിട്ടുള്ള പ്രത്യേക പ്രൈമറി ലെൻസുകളുടെ സഹായം ഇല്ലാതെ തന്നെ മാക്രോ ഫോട്ടോകൾ എടുക്കാൻ സഹായിക്കുന്ന ലെൻസുകൾ ആണ് ക്ലോസ്-അപ്പ് ലെൻസുകൾ. ഇവ ചിലപ്പോൾ ക്ലോസ്-അപ്പ് ഫിൽട്ടർ അല്ലെങ്കിൽ മാക്രോ ഫിൽട്ടർ എന്നും അറിയപ്പെടുന്നു. അടുത്തുള്ള വസ്തുക്കളിൽ ഫോക്കസ് ചെയ്യാൻ, പ്രൈമറി ലെൻസിന്റെ പവർ കൂട്ടുകയാണ് ഇത്തരം ലെൻസുകൾ ചെയ്യുന്നത്.[1]

ക്ലോസ്-അപ്പ് ലെൻസുകൾ, സാധാരണയായി ക്യാമറയുടെ ഭാഗമായ അല്ലെങ്കിൽ ക്യാമറയിൽ ഘടിപ്പിച്ചിടുള്ള പ്രധാന ലെൻസിന്റെ ഫിൽട്ടർ ത്രെഡിൽ മൌണ്ട് ചെയ്യുകയാണ് ചെയ്യുന്നത്.[2] ഫോട്ടോഗ്രാഫിക് ഫിൽട്ടറുകൾ നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നവർ തന്നെയാണ് ഇത്തരം ലെൻസുകളും നിർമ്മിച്ച് വിതരണം ചെയ്യുന്നത്. എന്നിരുന്നാലും, അവ ലെൻസുകളാണ്, ഫിൽട്ടറുകളല്ല. ചില നിർമ്മാതാക്കൾ ക്ലോസ് അപ്പ് ലെൻസുകളുടെ ഒപ്റ്റിക്കൽ പവർ അളക്കുന്ന യൂണിറ്റ് ഡയോപ്റ്റർ ആയതിനാൽ, അവരുടെ ക്ലോസപ്പ് ലെൻസുകളെ ഡയോപ്റ്ററുകളിൽ വിശേഷിപ്പിക്കുന്നുണ്ട്.

എക്സ്റ്റൻഷൻ ട്യൂബുകളിൽ നിന്ന് വ്യത്യസ്തമായി ക്ലോസ്-അപ്പ് ലെൻസ് ഉപയോഗം എക്സ്പോഷറിനെ ബാധിക്കില്ല, അതുകൊണ്ട് മാക്രോ അല്ലാത്ത ലെൻസ് ഉപയോഗിച്ച് മാക്രോ ഫോട്ടോഗ്രാഫി ചെയ്യാൻ ക്ലോസ് അപ്പ് ലെൻസുകൾ ഉപയോഗിക്കാം.[3]

ഒപ്റ്റിക്കൽ പവർ

ക്ലോസ്-അപ്പ് ലെൻസുകളെ പലപ്പോഴും അവയുടെ ഡയോപ്റ്ററുകളിൽ ഉള്ള ഒപ്റ്റിക്കൽ പവർ ഉപയോഗിച്ച് സൂചിപ്പിക്കാറുണ്ട്. മീറ്ററിലെ ഫോക്കൽ ദൂരത്തിന്റെ വിപരീതമാണ് അതിന്റെ ഒപ്റ്റിക്കൽ പവർ. ഒരു ക്ലോസപ്പ് ലെൻസിന്റെ ഡയോപ്റ്റർ മൂല്യം പോസിറ്റീവ് ആണ്. ഡയോപ്റ്ററിൽ ഉള്ള പവർ കൂടുന്നതിന് അനുസരിച്ച് ലെൻസ് നൽകുന്ന മാഗ്നിഫിക്കേഷനും കൂടും.

വലിയ പവറുകൾക്കായി നിരവധി ക്ലോസപ്പ് ലെൻസുകൾ കൂട്ടിച്ചേർത്തും ഉപയോഗിക്കാം. കൂട്ടിച്ചേർക്കുന്ന ലെൻസുകളുടെ ഒപ്റ്റിക്കൽ ശക്തികളുടെ ആകെത്തുകയാണ് കോമ്പിനേഷന്റെ ഒപ്റ്റിക്കൽ പവർ.[4] ഉദാഹരണത്തിന്, +1 മുതൽ +7 വരെയുള്ള എല്ലാ പവറും ലഭ്യമാകാൻ, +1, +2, +4 ഡയോപ്റ്റർ ഉള്ള ലെൻസുകൾ സംയോജിപ്പിച്ച് ഉപയോഗിച്ചാൽ മതിയാകും.

പ്രവർത്തന ദൂരവും മാഗ്‌നിഫിക്കേഷനും

ക്ലോസ്-അപ്പ് ലെൻസുകൾ ഒരു ലെൻസിന്റെ യഥാർഥത്തിലുള്ള പരമാവധി ഫോക്കസ് ദൂരവും, കുറഞ്ഞ ഫോക്കസ് ദൂരവും വ്യത്യാസപ്പെടുത്തുന്നു.

പരമാവധി അകലത്തിൽ

അനന്തതയിലേക്ക് ഫോക്കസ് ചെയ്ത ലെൻസിലേക്ക് ഒരു ക്ലോസ്-അപ്പ് ലെൻസ് ചേർക്കുന്നത് ക്ലോസ്-അപ്പ് ലെൻസിന്റെ ഫോക്കൽ ലെങ്ത്, അതായത് അതിന്റെ ഒപ്റ്റിക്കൽ പവറിന്റെ വിപരീതത്തിലേക്ക് ഫോക്കസ് പോയിന്റ് മാറ്റുന്നു. ഇതായിരിക്കും കോമ്പിനേഷന്റെ പരമാവധി പ്രവർത്തന ദൂരം:

Xmax=1D

ഈ ദൂരം ചിലപ്പോൾ മില്ലീമീറ്ററിൽ ലെൻസിൽ തന്നെ രേഖപ്പെടുത്തിയിട്ടുണ്ടാകും. ഒരു +3 ക്ലോസപ്പ് ലെൻസിന് പരമാവധി പ്രവർത്തന ദൂരം 1/3 മീറ്റർ അതായത് 0.333 മീ. (അല്ലെങ്കിൽ 333 മി.മീ.) ആണ്.

ഒബ്ജക്ടീവ് ലെൻസിന്റെ (എഫ്) ഫോക്കൽ ദൂരത്തെ (മീറ്ററിൽ) ക്ലോസ്-അപ്പ് ലെൻസിന്റെ ഫോക്കൽ ദൂരം കൊണ്ട് ഹരിച്ചാർ കിട്ടുന്ന സംഖ്യ ആയിരിക്കും അതിന്റെ മാഗ്നിഫിക്കേഷൻ. അതല്ലെങ്കിൽ ഒബ്ജക്ടീവ് ലെൻസിന്റെ ഫോക്കൽ ദൂരം (മീറ്ററിൽ) ക്ലോസ്-അപ്പ് ലെൻസിന്റെ ഡയോപ്റ്റർ മൂല്യം (ഡി) കൊണ്ട് ഗുണിച്ചാലും മാഗ്നിഫിക്കേഷൻ കണക്കാക്കാൻ കഴിയും.

MXmax=fD

ഉദാഹരണത്തിന് ലെൻസിന് 300 മി.മീ. ഫോക്കൽ ദൂരവും ക്ലോസപ്പ് ലെൻസിന് 3 ഡയോപ്റ്റർ പവറും ഉണ്ടെങ്കിൽ ഇതു രണ്ടും ചേർത്താലുള്ള മാഗ്‌നിഫിക്കേഷൻ ഫലകം:Nowrap ആയിരിക്കും.

കുറഞ്ഞ ദൂരത്തിൽ

ഒബ്ജക്ടീവ് ലെൻസിന് ഫോക്കസ് ചെയ്യാൻ കഴിയുന്ന ഏറ്റവും കുറഞ്ഞ ദൂരത്തിൽ ഫോക്കസ് ചെയ്യുന്ന ഒരു ക്യാമറയിലേക്ക് നിങ്ങൾ ഒരു ക്ലോസ്-അപ്പ് ലെൻസ് ചേർക്കുമ്പോൾ, ഫോക്കസ് ഇനിപ്പറയുന്ന സൂത്രവാക്യം പ്രകാരമുള്ള ദൂരത്തേക്ക് നീങ്ങും:

Xmin=XDX+1

ഒബ്ജക്ടീവ് ലെൻസിന് (ഫോക്കസ് ചെയ്യാൻ കഴിയുന്ന ഏറ്റവും കുറഞ്ഞ ദൂരം -മീറ്ററിൽ) ആണ് എക്സ്, ക്ലോസ്-അപ്പ് ലെൻസിന്റെ ഡയോപ്റ്റർ മൂല്യം ആണ് ഡി. ക്ലോസ്-അപ്പ് ലെൻസ് ഉപയോഗിച്ച് നിങ്ങൾക്ക് ചിത്രമെടുക്കാൻ കഴിയുന്ന ഏറ്റവും കുറഞ്ഞ പ്രവർത്തന ദൂരം ഇങ്ങനെ കണക്കാക്കാം.

ഉദാഹരണത്തിന്, 1.5 മീറ്ററിൽ ഫോക്കസ് ചെയ്യാൻ കഴിയുന്ന ലെൻസ് +3 ഡയോപ്റ്റർ ക്ലോസ്-അപ്പ് ലെൻസുമായി സംയോജിപ്പിച്ചാൽ കുറഞ്ഞ പ്രവർത്തന ദൂരം ഫലകം:Nowrap വരും.

അത്തരം അവസ്ഥകളിലെ മാഗ്‌നിഫിക്കേഷൻ കണ്ടുപിടിക്കാൻ ഇനിപ്പറയുന്ന സൂത്രവാക്യം ഉപയോഗിക്കാം:

MXmin=MX(DX+1)

ക്ലോസ്-അപ്പ് ലെൻസ് ഇല്ലാതെ X ദൂരത്തിലെ മാഗ്നിഫിക്കേഷനാണ് MX.

മുകളിലുള്ള ഉദാഹരണത്തിൽ, Xmin ദൂരത്തിലെ മാഗ്‌നിഫിക്കേഷൻ ഫലകം:Nowrap ആയിരിക്കും.

Xmin ദൂരത്തിലായിരിക്കും ഏറ്റവും കൂടുതൽ മാഗ്നിഫിക്കേഷൻ ലഭിക്കുക.

ഒപ്റ്റിക്കൽ പ്രശ്നങ്ങൾ

ചില സിംഗിൾ-എലമെൻറ് ക്ലോസപ്പ് ലെൻസുകൾ കഠിനമായ ഡിസ്ടോർഷനുകൾ ഉണ്ടാക്കാറുണ്ട്, എന്നാൽ ഉയർന്ന നിലവാരമുള്ള ആക്രൊമാറ്റിക് ഡബ്ലറ്റ് ക്ലോസപ്പ് ലെൻസുകൾ മികച്ച ഇമേജുകൾ‌ നിർമ്മിക്കാൻ‌ പ്രാപ്‌തമാണ്. ക്ലോസ് അപ്പ് ലെൻസ് ഉപയോഗിച്ചുള്ള ചിത്രങ്ങൾക്ക് ഷാർപ്പ്നെസ് കുറവാണെന്നതും ഒരു പ്രശ്നമാണ്.

ഇതും കാണുക

പരാമർശങ്ങൾ

ഫലകം:Reflist

പുറത്തേക്കുള്ള കണ്ണികൾ

ഫലകം:Commons

"https://ml.wiki.beta.math.wmflabs.org/w/index.php?title=ക്ലോസ്-അപ്പ്_ലെൻസ്&oldid=427" എന്ന താളിൽനിന്ന് ശേഖരിച്ചത്