ഗ്ലെയർ (കാഴ്ച)

നേരിട്ടുള്ള അല്ലെങ്കിൽ പ്രതിഫലിച്ച സൂര്യപ്രകാശം, അല്ലെങ്കിൽ രാത്രിയിൽ കാർ ഹെഡ്‌ലാമ്പുകൾ പോലുള്ള കൃത്രിമ പ്രകാശം എന്നിവ പോലുള്ള തിളക്കമുള്ള പ്രകാശത്തിന്റെ സാന്നിധ്യത്തിൽ കാഴ്ചയ്ക്ക് ഉണ്ടാകുന്ന പ്രയാസമാണ്, ഗ്ലെയർ എന്ന് അറിയപ്പെടുന്നത്. ഇക്കാരണത്താൽ, ചില കാറുകളിൽ ഓട്ടോമാറ്റിക് ആന്റി-ഗ്ലെയർ ഫംഗ്ഷനുകളുള്ള മിററുകൾ ഉൾപ്പെടുത്താറുണ്ട്.
ചെയ്യുന്ന പ്രവർത്തിയും (നോക്കിക്കൊണ്ടിരിക്കുന്നവ) ഗ്ലെയറിന്റെ ഉറവിടവും തമ്മിലുള്ള പ്രകാശത്തിന്റെ ഗണ്യമായ അനുപാതമാണ് ഗ്ലെയറിന് കാരണം. ചെയ്യുന്ന പ്രവർത്തിയും, ഗ്ലെയർ സ്രോതസ്സും, കണ്ണ് അഡാപ്റ്റേഷനും തമ്മിലുള്ള കോൺ ഗ്ലെയറിനെ സാരമായി ബാധിക്കുന്നു.
തരങ്ങൾ
ഗ്ലെയർ പൊതുവായി ഡിസ്കംഫർട്ട് ഗ്ലെയർ, ഡിസെബിലിറ്റി ഗ്ലെയർ എന്നിങ്ങനെ രണ്ട് തരം ഉണ്ട്. ഡിസ്കംഫർട്ട് ഗ്ലെയർ, അസ്വസ്ഥതയുണ്ടാക്കി ഒരു ശോഭയുള്ള പ്രകാശ സ്രോതസ്സിൽ നിന്ന് മാറിനിൽക്കാനുള്ള ഒരു പ്രേരണ ആളുകളിൽ സൃഷ്ടിക്കുന്നു. ഡിസബിലിറ്റി ഗ്ലെയർ അസ്വസ്ഥത സൃഷ്ടിക്കാതെ തന്നെ വസ്തുക്കളുടെ കാഴ്ചയെ തടസ്സപ്പെടുത്തുന്നു.[1] സൂര്യാസ്തമയ സമയത്ത് പടിഞ്ഞാറോട്ട് വാഹനമോടിക്കുമ്പോൾ ഇത് സംഭവിക്കാം.
ഡിസെബിലിറ്റി ഗ്ലെയർ പലപ്പോഴും കണ്ണിന്റെ ഉള്ളിൽ പ്രകാശത്തിന് ഇന്റർ-റിഫ്ലക്ഷൻ സംഭവിക്കുന്നത് മൂലം ടാസ്കും ഗ്ലെയറിന്റെ ഉറവിടവും തമ്മിലുള്ള കോൺട്രാസ്റ്റ് കുറച്ച് കാഴ്ചയ്ക്ക് കുറവുണ്ടാക്കുന്നു. ഗ്ലെയർ വളരെ തീവ്രമായി കാഴ്ച പൂർണ്ണമായും തകരാറിലാകുന്നത് വിശേഷിപ്പിക്കാൻ മലയാളത്തിൽ 'കണ്ണഞ്ചിപ്പോകുക' എന്ന് ഉപയോഗിക്കറുണ്ട്.
കുറയ്ക്കുന്ന ഘടകങ്ങൾ
ഗ്ലെയർ മൂലം, ഇനിപ്പറയുന്നതിലൂടെ ദൃശ്യപരത കുറയാം:
- പ്യൂപ്പിൾ സങ്കോചത്തിലൂടെ ബാക്കി ഭാഗത്തിന്റെ തെളിച്ചം കുറയ്ക്കുക
- കണ്ണിനുള്ളിൽ പ്രകാശം ചിതറുന്നതിലൂടെ ബാക്കി ഭാഗത്തെ ദൃശ്യതീവ്രത കുറയുക.
- ഒരു കാറിന്റെ ഹെഡ്ലൈറ്റുകൾ വാഹനത്തിനടുത്തുള്ള മൂടൽമഞ്ഞിനെ പ്രകാശിപ്പിച്ച് കാഴ്ചയെ തടസ്സപ്പെടുത്തുന്നതുപോലെ, വായുവിലെ കണങ്ങളിൽ പ്രകാശം ചിതറി ദൃശ്യതീവ്രത കുറയുന്നു.
- അച്ചടിച്ച പേപ്പർ വെളിച്ചം പ്രതിഫലിപ്പിക്കുന്നതുമൂലം അച്ചടി കാണാൻ പ്രയാസം ഉണ്ടാവുക.
- സുതാര്യമായ ഒരു മാധ്യമത്തിന്റെ (ഗ്ലാസ്, പ്ലാസ്റ്റിക് അല്ലെങ്കിൽ വെള്ളം) ഉപരിതലം പ്രകാശം പ്രതിഫലിപ്പിക്കുന്നതിലൂടെ തീവ്രത കുറയുക; ഉദാഹരണത്തിന്, ഒരു തടാകത്തിൽ ആകാശം പ്രതിഫലിക്കുമ്പോൾ, ചുവടെയുള്ളതോ വെള്ളത്തിലുള്ള വസ്തുക്കളോ കാണാൻ പ്രയാസമുണ്ടാകും.
ഗ്ലെയർ കുറയ്ക്കുന്നതിന് സൺഗ്ലാസുകൾ പലപ്പോഴും ധരിക്കാറുണ്ട്; ലോഹേതര പ്രതലങ്ങളായ വെള്ളം, തിളങ്ങുന്ന അച്ചടിച്ച വസ്തുക്കൾ അല്ലെങ്കിൽ ചായം പൂശിയ പ്രതലങ്ങളിൽ നിന്ന് പ്രതിഫലിക്കുന്ന പ്രകാശം മൂലമുണ്ടാകുന്ന ഗ്ലെയർ കുറയ്ക്കുന്നതിനാണ് പോളറൈസ്ഡ് സൺഗ്ലാസുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. കണ്ണടകളിലെ ആന്റി-റിഫ്ലെക്റ്റീവ് ആവരണം രാത്രിയിലെ ഗ്ലെയർ, കമ്പ്യൂട്ടർ സ്ക്രീനുകളിൽ നിന്നുള്ള ഗ്ലെയർ എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു.
ഡിജിറ്റൽ പോസ്റ്റ് പ്രോസസ്സിംഗ് ഉപയോഗിച്ച് ഗ്ലെയർ കുറയ്ക്കുന്നതിന് ലൈറ്റ് ഫീൽഡ് അളവുകൾ ഉപയോഗിക്കാം.
അളവ്
ഗ്ലെയർ അളക്കാൻ ലൂമിനൻസ് മീറ്റർ, അല്ലെങ്കിൽ ലൂമിനൻസ് ക്യാമറകൾ എന്നിവ ഉപയോഗിക്കുന്നു. ഇവയ്ക്ക് വസ്തുക്കളുടെ ചെറിയ സോളിഡ് ആംഗിളിലെ ലൂമിനൻസ് നിർണ്ണയിക്കാൻ കഴിയും. ഒരു സീനിന്റെ അതായത് വിഷ്വൽ വ്യൂ ഫീൽഡിന്റെ ഗ്ലെയർ ആ രംഗത്തിന്റെ ലൂമിനന്സ് ഡാറ്റയിൽ നിന്ന് കണക്കാക്കുന്നു.
ഇന്റർനാഷണൽ കമ്മീഷൻ ഓൺ ഇല്ല്യൂമിനേഷൻ (CIE) ഗ്ലെയർ എന്നത് നിർവചിക്കുന്നത് ഇങ്ങനെയാണ്:
അമിതമായ ദൃശ്യതീവ്രതയോ അല്ലെങ്കിൽ പ്രകാശ സ്രോതസ്സുകളുടെ അനുചിതമായ വിതരണമോ നിരീക്ഷകനെ ശല്യപ്പെടുകയോ അല്ലെങ്കിൽ വിശദാംശങ്ങളും വസ്തുക്കളും വേർതിരിച്ചറിയാനുള്ള കഴിവ് പരിമിതപ്പെടുത്തുകയോ ചെയ്യുന്നു എങ്കിൽ ആ വിഷ്വൽ അവസ്ഥയാണ് ഗ്ലെയർ.[2] [3]
ഗ്ലെയറിന്റെ അളവുകോലായി യൂണിഫൈഡ് ഗ്ലെയർ റേറ്റിംഗ് (യുജിആർ) ഉപയോഗിക്കാൻ സിഐഇ ശുപാർശ ചെയ്യുന്നു.[4] [5] സിബിഎസ്ഇ ഗ്ലെയർ ഇൻഡെക്സ്, ഐഇഎസ് ഗ്ലെയർ ഇൻഡെക്സ്, ഡേലൈറ്റ് ഗ്ലെയർ ഇൻഡെക്സ് (ഡിജിഐ) എന്നിവയാണ് മറ്റ് ഗ്ലെയർ കണക്കുകൂട്ടൽ രീതികൾ.[6]
യൂണിഫൈഡ് ഗ്ലെയർ റേറ്റിംഗ്
1987 ൽ സോറൻസെൻ നിർദ്ദേശിച്ചതും ഇന്റർനാഷണൽ കമ്മീഷൻ ഓൺ ഇല്ല്യൂമിനേഷൻ (സിഐഇ) അംഗീകരിച്ചതുമായ ഒരു പരിതസ്ഥിതിയിലെ ഗ്ലെയറിന്റെ അളവുകോലാണ് യൂണിഫൈഡ് ഗ്ലെയർ റേറ്റിംഗ് (UGR). ഇത് അടിസ്ഥാനപരമായി ദൃശ്യമാകുന്ന എല്ലാ വിളക്കുകളുടെയും ഗ്ലെയർ പശ്ചാത്തല പ്രകാശം കൊണ്ട് ഹരിക്കുന്നതിന്റെ ലോഗരിതം ആണ്:[7]
ഇവിടെ കോമൺ ലോഗരിതം (ബേസ് 10) ആണ്, അക്കമിട്ട () ഓരോ പ്രകാശ സ്രോതസ്സുകളുടെയും പ്രകാശമാണ്, നിരീക്ഷകനിൽ നിന്ന് കാണുന്ന പ്രകാശ സ്രോതസിന്റെ ദൃശ്യമായ കോണാണ് ഗുത്ത് പൊസിഷൻ ഇൻഡക്സ്, ഇത് കാഴ്ചക്കാരന്റെ ലൈൻ ഓഫ് സൈറ്റിൽ നിന്നുള്ള ദൂരത്തെ ആശ്രയിച്ചിരിക്കുന്നു.
ഇതും കാണുക
- ആഫ്റ്റർ ഇമേജ്
- ലെൻസ് ഫ്ലെയർ
- ലിയോട്ട് സ്റ്റോപ്പ്
- ഓവർ ഇല്ലുമിനേഷൻ
- സ്പെകുലാർ റിഫ്ലക്ഷൻ
- വിഷ്വൽ കംഫർട്ട് പ്രോബബിലിറ്റി
- സെലക്റ്റീവ് യെല്ലൊ
പരാമർശങ്ങൾ
- ↑ ഫലകം:Cite web
- ↑ ഫലകം:Cite web
- ↑ ഫലകം:Cite web
- ↑ ഫലകം:Cite book
- ↑ ഫലകം:Cite book
- ↑ ഫലകം:Cite web
- ↑ Peter R. Boyce, "Unified+glare+rating" Human Factors in Lighting ഫലകം:Webarchive, 2nd edition, Taylor and Francis, London, 2003, p. 177