വാതക സ്ഥിരാങ്കം

testwiki സംരംഭത്തിൽ നിന്ന്
വഴികാട്ടികളിലേക്ക് പോവുക തിരച്ചിലിലേക്ക് പോവുക

ഫലകം:Short description

Values of Rഫലകം:Physconst Units
SI Units
ഫലകം:Val JK−1mol−1
ഫലകം:Val m3PaK−1mol−1
ഫലകം:Val kgm2·K−1mol−1s−2
ഫലകം:Val LPaK−1mol−1
ഫലകം:Val LbarK−1mol−1
US Customary Units
ഫലകം:Val atmft3lbmol−1°R−1
ഫലകം:Val psift3⋅⋅lbmol−1°R−1
ഫലകം:Val BTU⋅⋅lbmol−1°R−1
Other Common Units
ഫലകം:Val in. H2Oft3lbmol−1°R−1
ഫലകം:Val torrft3lbmol−1°R−1
ഫലകം:Val LatmK−1mol−1
ഫലകം:Val LTorrK−1mol−1
ഫലകം:Val kcalK−1mol−1
ഫലകം:Val m3atmK−1mol−1
ഫലകം:Val ergK−1mol−1

ഒരു വാതകത്തിന്റെ വാതകസ്ഥിരാങ്കവും അതിന്റെ തന്മാത്രീയഭാരവും തമ്മിലുളള ഗുണനഫലമാണ് സാർവ്വത്രികവാതകസ്ഥിരാങ്കം (Universal Gas Constant). ഇത് മോളീയ വാതകസ്ഥിരാങ്കം (molar gas constant), ആദർശവാതകസ്ഥിരാങ്കം (ideal gas constant) എന്നീപേരുകളിലും അറിയപ്പെടുന്നു. ഫലകം:Math or ഫലകം:Math എന്ന ചിഹ്നം കൊണ്ടാണ് ഇതിനെ സൂചിപ്പിക്കുന്നത്. ഇത് ബോൾട്സ്മാൻ സ്ഥിരാങ്കത്തിന് തത്തുല്യമാണ്. പ്രതി മോളിന് പ്രതി താപനിലയിലുളള ഊർജ്ജമായാണ് ഇതിനെ സൂചിപ്പിക്കാറുളളത്.

ആദർശ വാതകനിയമത്തിലെ വാതകസ്ഥിരാങ്കം താഴെപ്പറയുംപ്രകാരമാണ്:

PV=nRT=mRspecificT

ഇതിൽ P എന്നാൽ കേവലമർദ്ദം, V എന്നാൽ വാതകത്തിന്റെ വ്യാപ്തം (ഘ.സെ.മീ), n എന്നാൽ ദ്രവ്യത്തിന്റെ അളവ്, m എന്നാൽ V വ്യാപ്തത്തിൽ അടങ്ങിയിട്ടുളള പിണ്ഡം (കി.ഗ്രാം), T എന്നാൽ താപഗതിക താപനില. Rവിശിഷ്ടം എന്നാൽ പിണ്ഡാധിഷ്ടിത വാതകസ്ഥിരാങ്കം (mass-specific gas constant). മോളീയ ഉത്ക്രമത്തിന്റെയും (molar entropy) മോളീയ താപധാരിതയുടെയും (molar heat capacity) അതേ ഏകകത്തിലാണ‌് വാതകസ്ഥിരാങ്കത്തെയും സൂചിപ്പിക്കുന്നത്.

സാർവ്വത്രിക വാതക സ്ഥിരാങ്കത്തിന്റെ മാനം

ആദർശവാതകനിയമമായ PV = nRT പ്രകാരം:

R=PVnT

ഇതിൽ, P എന്നാൽ മർദ്ദം, V എന്നാൽ വ്യാപ്തം, n എന്നാൽ തന്നിട്ടുളള പദാർത്ഥത്തിലെ മോളുകളുടെ എണ്ണം, T എന്നാൽ താപനില.

മർദ്ദം എന്നാൽ പ്രതിമാത്ര വിസ്തീർണത്തിൽ അനുഭവപ്പെടുന്ന ബലം ആകയാൽ വാതകസമവാക്യത്തെ ഇങ്ങനെയും എഴുതാം:

R=forcearea×volumeamount×temperature

വിസ്തീർണവും വ്യാപ്തവും യഥാക്രമം (length)2 ഉം (length)3 ഉം ആണ്. അതുകൊണ്ട്:

R=force(length)2×(length)3amount×temperature=force×lengthamount×temperature

ബലം x നീളം = പ്രവൃത്തി ആയതിനാൽ:

R=workamount×temperature

പ്രതി മോളിന് പ്രതി ഡിഗ്രിയിലുളള പ്രവൃത്തിയാണ് എന്നതാണ് R ന്റെ ഭൗതികമായ പൊരുൾ.

മോളിന് പകരം സാധാരണ ഘനമീറ്റർ കൊണ്ടും സ്ഥിരാങ്കത്തെ സൂചിപ്പിക്കാം.

അതായത് നമുക്ക് ഇപ്രകാരവും പറയാൻ സാധിക്കും:

force=mass×length(time)2

അതുകൊണ്ട് നമുക്ക് Rനെ ഇങ്ങനെ എഴുതാം:

R=mass×length2amount×temperature×(time)2

സാർവ്വദേശീയ ഏകകവ്യവസ്ഥ (SI base units) പ്രകാരം: R = 8.314462618... kg⋅m2⋅s−2⋅K−1⋅mol−1

ബോൾട്സ്മാൻ സ്ഥിരാങ്കവുമായുളള ബന്ധം

ദ്രവ്യത്തിന്റെ അളവായ nന് പകരം ശുദ്ധകണങ്ങളുലെ എണ്ണമായ N ഉപയോഗിച്ചുകൊണ്ട് വാതകസ്ഥിരാങ്കത്തിന്റെ സ്ഥാനത്ത് ബോൾട്സ്മാൻ സ്ഥിരാങ്കം kB (സാധാരണയായി k എന്ന് ചുരുക്കി എഴുതും) ഉപയോഗിക്കാറുണ്ട്.

R=NAkB,

ഇതിൽ NA എന്നാൽ അവോഗാഡ്രോ സ്ഥിരാങ്കം. ഉദാഹരണമായി, ബോൾട്സ്മാൻ സ്ഥിരാങ്കത്തിന് അനുസൃതമായ ആദർശവാതകനിയമം,

PV=kBNT.

ഇതിൽ N എന്നാൽ കണികകളുടെ എണ്ണം (ഇവിടെ തന്മാത്രകൾ), ഏകാത്മകമല്ലാത്ത ഒരു പൊതുരൂപം നല്കിയാൽ:

P=kBnT.

ഇതിൽ n എന്നാൽ എണ്ണത്തിലുളള സാന്ദ്രത (number density).

വിശിഷ്ട വാതക സ്ഥിരാങ്കം

അജല വായുവിൻ്റെ

Rspecific

ഏകകം
287.058 J⋅kg−1⋅K−1
53.3533 ft⋅lbflb−1⋅°R−1
1,716.49 ft⋅lbfslug−1⋅°R−1
അജല വായുവിൻ്റെ ശരാശരി മോളീയ പിണ്ഡമായ 28.9645 g/mol ൻ്റ അടിസ്ഥാനത്തിൽ

ഒരു വാതകത്തിന്റെയോ വാതകമിശ്രിതത്തിന്റെയോ വാതകസ്ഥിരാങ്കത്തെ മോളീയപിണ്ഡം (molar mass M) കൊണ്ട് ഹരിച്ചാൽ കിട്ടുന്നതാണ് വിശിഷ്ട വാതക സ്ഥിരാങ്കം (specific gas constant)

Rspecific=RM

വാതകസ്ഥിരാങ്കത്തെ ബോൾട്സ്മാൻ സ്ഥിരാങ്കവുമായി ബന്ധപ്പെടുത്തിയപോലെ ബോൾട്സ്മാൻ സ്ഥിരാങ്കത്തെ വാതകത്തിന്റെ തന്മാത്രീയഭാരം കൊണ്ട് ഹരിക്കുന്നതുവഴി വിശിഷ്ട വാതക സ്ഥിരാങ്കത്തെയും ബന്ധപ്പെടുത്താം.

Rspecific=kBm
"https://ml.wiki.beta.math.wmflabs.org/w/index.php?title=വാതക_സ്ഥിരാങ്കം&oldid=442" എന്ന താളിൽനിന്ന് ശേഖരിച്ചത്