സിൽവർ അസൈഡ്

testwiki സംരംഭത്തിൽ നിന്ന്
വഴികാട്ടികളിലേക്ക് പോവുക തിരച്ചിലിലേക്ക് പോവുക

ഫലകം:Prettyurl ഫലകം:Chembox AgN3 എന്ന രാസസൂത്രത്തോടു കൂടിയ രാസ സംയുക്തമാണ് സിൽവർ അസൈഡ്. നിറമില്ലാത്ത ഈ ഖരപദാർത്ഥം, അറിയപ്പെടുന്ന ഒരു സ്ഫോടകവസ്തുവാണ്.

ഘടനയും രസതന്ത്രവും

സിൽവർ നൈട്രേറ്റിന്റെ ജലീയ ലായനി സോഡിയം അസൈഡ് ജലീയ ലായനിയുമായി പ്രവർത്തിപ്പിച്ച് സിൽവർ അസൈഡ് തയ്യാറാക്കാം. [1] സിൽവർ അസൈഡ് വെളുത്ത ഖരരൂപത്തിൽ ലഭിക്കുന്നു. ഇതോടൊപ്പം സോഡിയം നൈട്രേറ്റ് ലായനിയും ഉണ്ടാകുന്നു.

ഫലകം:Chem (aq) + ഫലകം:Chem (aq) → ഫലകം:Chem (s) + ഫലകം:Chem (aq)

സിൽവർ അസൈഡ് ഒരൊറ്റ തന്മാത്രയായിട്ടല്ല മറിച്ച് അനേകം തന്മാത്രകൾ സമചതുരാകൃതിയിൽ നിരപ്പായി കണ്ണിചേർക്കപ്പെട്ട പാളികളായിട്ടാണെന്ന് എക്സ്-റേ ക്രിസ്റ്റലോഗ്രാഫി കാണിക്കുന്നു. ഈ സമചതുരങ്ങളുടെ ഒത്തനടുക്ക് AgA+ അയോണും(ഇളം നീല) നാലു മൂലക്കും ഓരോ അസൈഡ് ലിഗാൻഡുമാണ്(കടും നീല). ഈ ഓരോ അസൈഡ് ലിഗാൻഡിന്റേയും മറ്റേ അറ്റം മറ്റൊരു ജോടി Ag+ അയോണുകളുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഈ ഘടനയിൽ, ദ്വിമാന AgN3 പാളികൾ ഒന്നിനു മുകളിൽ മറ്റൊന്നായി അടുക്കിയിരിക്കുന്നു, ഈ പാളികൾക്കിടയിൽ ദുർബലമായ Ag-N ബോണ്ടുകൾ അടങ്ങിയിരിക്കുന്നു.[2] .

ഒരു ലെയറിന്റെ ഭാഗം
ലെയർ സ്റ്റാക്കിംഗ്
Ag + ന്റെ 4 + 2 ഏകോപനം
N ലെ 2 + 1 ഏകോപനം ഫലകം:Chem </br> ഫലകം:Chem

അതിന്റെ സ്വഭാവ സവിശേഷതയിൽ, ഖരപദാർത്ഥം സ്ഫോടനാത്മകമായി വിഘടിച്ച് നൈട്രജൻ വാതകം പുറപ്പെടുവിക്കുന്നു:

2 ഫലകം:Chem (s) → 3 ഫലകം:Chem (g) + 2 Ag (s)

ഈ വിഘടനത്തിന്റെ ആദ്യ ഘട്ടം സ്വതന്ത്ര ഇലക്ട്രോണുകളുടെയും അസൈഡ് റാഡിക്കലുകളുടെയും ഉത്പാദനമാണ്. അർദ്ധചാലക ഓക്സൈഡുകൾ ചേർത്ത് പ്രതിപ്രവർത്തന നിരക്ക് വർദ്ധിക്കാം. [3] ശുദ്ധമായ സിൽവർ അസൈഡ് 340 ° C ൽ പൊട്ടിത്തെറിക്കുന്നു  , എന്നാൽ മാലിന്യങ്ങളുടെ സാന്നിധ്യം ഇത് 270 ° C ആയി കുറയ്ക്കുന്നു. [4] ഈ പ്രക്രിയക്ക് ലെഡ് അസൈഡിന്റെ വിഘടനത്തേക്കാൾ കുറഞ്ഞ ആക്റ്റിവേഷൻ എനർജിയും പ്രകോപനസമയവും മാത്രമേ ആവശ്യമുള്ളു. [5]

സുരക്ഷ

മിക്ക ഹെവി മെറ്റൽ അസൈഡുകളെയും പോലെ AgN3 അപകടകരമായ ഒരു സ്ഫോടകവസ്തുവാണ് . അൾട്രാവയലറ്റ് വെളിച്ചമേൽക്കുന്നതിലൂടെയോ ആഘാതം മൂലമോ വിഘടനം ആരംഭിക്കാം. [1] ഫലകം:Chem ചോർച്ച സംഭവിച്ചാൽ, ഇതിനെ നശിപ്പിക്കാൻ സെറിക് അമോണിയം നൈട്രേറ്റ് ഒരു ഓക്സീകാരിയായി ഉപയോഗിക്കുന്നു. [4]

ഇതും കാണുക

അവലംബം

ഫലകം:Reflist ഫലകം:Silver compounds

"https://ml.wiki.beta.math.wmflabs.org/w/index.php?title=സിൽവർ_അസൈഡ്&oldid=435" എന്ന താളിൽനിന്ന് ശേഖരിച്ചത്