ഹൈപ്പർഫോക്കൽ ദൂരം

testwiki സംരംഭത്തിൽ നിന്ന്
വഴികാട്ടികളിലേക്ക് പോവുക തിരച്ചിലിലേക്ക് പോവുക

ഫലകം:Prettyurl ലെൻസ് ഉപയോഗിച്ച് ഒരു ദൃശ്യത്തിന്റെ പ്രതിബിംബം സൃഷ്ടിക്കുമ്പോൾ ഒരു നിശ്ചിതദൂരത്തിനു ശേഷം അതിനപ്പുറമുള്ള എല്ലാ വസ്തുക്കളും അവശ്യ വ്യക്തത അഥവാ ആക്സപ്റ്റബിൾ ഫോക്കസ് കൈവരിക്കുന്നതു കാണാം. ഛായാഗ്രഹണത്തിലും പ്രകാശശാസ്ത്രത്തിലും ഈ ദൂരത്തെ ഹൈപ്പർഫോക്കൽ ദൂരം എന്നു പറയുന്നു.

ഹൈപ്പർഫോക്കൽ ദൂരത്തെ രണ്ടു തരത്തിൽ സാങ്കേതികമായി നിർവചിക്കാം.

നിർവചനം 1: അനന്തതയിലെ വസ്തുക്കളെ അവശ്യ വ്യക്തതയിൽ നിർത്തിക്കൊണ്ട് ഒരു ലെൻസിന്റെ ദൃഷ്ടി കേന്ദ്രീകരിക്കാൻ കഴിയുന്ന ഏറ്റവും കുറഞ്ഞ ദൂരമാണ് ഹൈപ്പർഫോക്കൽ ദൂരം.

നിർവചനം 2: അനന്തതയിൽ ദൃഷ്ടി കേന്ദ്രീകരിച്ചിരിക്കുന്ന ഒരു ലെൻസ് തരുന്ന പ്രതിബിംബത്തിൽ ഏതു ദൂരം മുതലുള്ള വസ്തുക്കൾക്കാണോ അവശ്യവ്യക്തതയുള്ളത് ആ ദൂരത്തെ ഹൈപ്പർഫോക്കൽ ദൂരം എന്നു പറയുന്നു.

ഹൈപ്പർഫോക്കൽ ദൂരത്തു ലെൻസ് ദൃഷ്ടി കേന്ദ്രീകരിക്കുമ്പോളാണ് പരമാവധി ദൃശ്യത്തിന്റെ ആഴം നമുക്ക് ചിത്രീകരിക്കാൻ സാധിക്കുക. സ്ഥിരീകൃത ദൃഷ്ടികേന്ദ്ര ലെൻസ് ഉള്ള ഛായാഗ്രാഹികളിൽ ഈ ദൂരത്ത് ദൃഷ്ടി കേന്ദ്രീകരിക്കുമ്പോളാണ് ഏറ്റവും വ്യക്തതയുള്ള ചിത്രങ്ങൾ ലഭിക്കുക.[1]

അവശ്യവ്യക്തത

ഹൈപ്പർഫോക്കൽ ദൂരം ആശ്രയിച്ചിരിക്കുന്നത് എത്രമാത്രം വ്യക്തതയാണ് ദൃശ്യത്തിലെ വസ്തുക്കൾക്ക് ആവശ്യം എന്നുള്ളതിനെയാണ്. ആവശ്യമുള്ള വ്യക്തത കണ്ടുപിടിക്കുന്നത് ആശയക്കുഴപ്പത്തിന്റെ വൃത്തത്തെ ആശ്രയിച്ചാണ്. ഒരു ബിന്ദുവിന്റെ ചിത്രീകൃതമായ പ്രതിബിംബം വ്യക്തതയെ ബാധിക്കാതെ എത്ര വരെ വലിപ്പമുള്ള വൃത്തമാകാം എന്നതാണ് ആശയക്കുഴപ്പത്തിന്റെ വൃത്തം അർഥമാക്കുന്നത്.

ഗണിത സമവാക്യം

ഒന്നാം നിർവചനത്തിന്,

H=f2Nc+f
H - ഹൈപ്പർഫോക്കൽ ദൂരം
f - ഫോക്കസ് ദൂരം
N - എഫ് സംഖ്യ (f/D - അപ്പെർച്വർ വ്യാസംD)
c - ആശയക്കുഴപ്പത്തിന്റെ വൃത്തത്തിന്റെ പരിധി

ഏതു പ്രായോഗിക എഫ് സംഖ്യയുമായും തട്ടിച്ചു നോക്കുമ്പോൾ ഫോക്കസ് ദൂരം വളരെ ചെറുതാണ്, അതു കൊണ്ട്

Hf2Nc

ഉദാഹരണം

ഉദാഹരണമായി, f/8 അപ്പെർച്വറും 0.03 മി.മീ ആശയക്കുഴപ്പത്തിന്റെ വൃത്തവും(35മി.മീ ഛായാഗ്രഹണത്തിലെ മാതൃകാവില) ഉള്ള ഒരു 50മി.മീ ലെൻസിന്റെ ഹൈപ്പർഫോക്കൽ ദൂരം നിർവചനം 1 പ്രകാരം

H=(50)2(8)(0.03)+(50)=10467 mm

ഇതും കാണുക

അവലംബം

ഫലകം:Photography

"https://ml.wiki.beta.math.wmflabs.org/w/index.php?title=ഹൈപ്പർഫോക്കൽ_ദൂരം&oldid=263" എന്ന താളിൽനിന്ന് ശേഖരിച്ചത്