ആവേഗം

testwiki സംരംഭത്തിൽ നിന്ന്
വഴികാട്ടികളിലേക്ക് പോവുക തിരച്ചിലിലേക്ക് പോവുക

ഫലകം:Prettyurlഫലകം:വിക്കിനിഘണ്ടു സമയത്തെ ആധാരമാക്കി ബലത്തിന്റെ സമഗ്രതുകയെ (സമാകലനം) ആവേഗം(ഇംഗ്ലീഷ്:Impulse) എന്നു പറയാം. ഒരു ദൃഢ വസ്തുവിൽ ബലം പ്രയോഗിക്കുമ്പോൾ അതിന്റെ ആക്കത്തിന് വ്യതിയാനം സംഭവിക്കുന്നു. ശക്തിയായ ബലം കുറച്ചു സമയത്തേക്ക് പ്രയോഗിക്കുമ്പോഴും, അധിക ശക്തിയില്ലാത്ത ബലം കൂടുതൽ സമയം പ്രയോഗിക്കുമ്പോഴുമുണ്ടാകുന്ന ആക്കം തുല്യമായിരിക്കും, എന്തെന്നാൽ ബലം സമയം എന്നിവയുടെ ഗുണനഫലത്തിന്റെ സമഗ്രതുക ആശ്രയിക്കുന്നു. ആവേഗം എന്നത് ആക്കത്തിനുണ്ടാകുന്ന മാറ്റം എന്നും പറയാം.

സൂത്രവാക്യം

ആവേഗം I എന്നത്, സമയം t1 മുതൽ t2 കണക്കാക്കുമ്പോൾ[1]

𝐈=t1t2𝐅dt

ഇവിടെ F എന്നത് പ്രയോഗിച്ച ബലവും dt എന്നത് അണുമാത്രസമയവും (വളരെ ചെറിയ സമയം).

ന്യൂട്ടന്റെ രണ്ടാം ചലനനിയമത്തിൽ, ബലം ആക്കം p യോട് ബന്ധപ്പെട്ടിരിക്കുന്നു.

𝐅=d𝐩dt.

അതിനാൽ,

𝐈=t1t2d𝐩dtdt=t1t2d𝐩=Δ𝐩,

ഇവിടെ, Δp എന്നത് സമയം t1 മുതൽ t2 വരെയുള്ള ആക്ക മാറ്റം.

ഈ നിയമത്തെ ആവേഗ ആക്കനിയമം എന്നും അറിയപ്പെടുന്നുണ്ട്. [2]

അവലംബം

  1. ഫലകം:Citation
  2. See, for example, section 9.2, page 257, of Serway (2004).

ഫലകം:Physics-stub

ഫലകം:Sidebar with collapsible lists

de:Impuls#Kraftstoß sv:Rörelsemängd#Impuls

"https://ml.wiki.beta.math.wmflabs.org/w/index.php?title=ആവേഗം&oldid=193" എന്ന താളിൽനിന്ന് ശേഖരിച്ചത്